Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവുഹാനെ ​വൈറസ്​ സാധ്യത...

വുഹാനെ ​വൈറസ്​ സാധ്യത കുറഞ്ഞ പ്രദേശമായി പ്രഖ്യാപിച്ചു

text_fields
bookmark_border
വുഹാനെ ​വൈറസ്​ സാധ്യത കുറഞ്ഞ പ്രദേശമായി പ്രഖ്യാപിച്ചു
cancel

ബെയ്​ജിങ്​: കോവിഡ്​ പ്രഭവ കേന്ദ്രമായ വുഹാനെ അപകടസാധ്യത കുറഞ്ഞ പ്രദേശമായി ചൈന പ്രഖ്യാപിച്ചു. ചൈനയുടെ സ്റ്റേ റ്റ് കൗൺസിൽ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശമനുസരിച്ച്​ കഴിഞ്ഞ 14 ദിവസങ്ങളിൽ പുതുതായി സ്ഥിരീകരിച്ച കേസുകളില്ലാത ്ത നഗരങ്ങൾ, ജില്ലകൾ എന്നിവയാണ്​ അപകടസാധ്യത കുറഞ്ഞ പ്രദേശങ്ങളായി തരംതിരിക്കുന്നത്​.

50ൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ ഇടത്തരം അപകടമേഖലയായി കണക്കാക്കും. 50ൽ കൂടുതൽ പേർക്ക്​ രോഗം സ്​ഥിരീകരിച്ചെങ്കിലും വ്യാപനം ശക്​തമല്ലാത്ത മേഖലകളും ഇതിൽ ഉൾപ്പെടുത്തും. കേന്ദ്രീകൃതമായ വ്യാപനം കണ്ടെത്തുകയും 14 ദിവസത്തിനിടെ 50ലേറെ പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്യുന്ന പ്രദേശങ്ങൾ ഉയർന്ന അപകട സാധ്യതയുള്ള മേഖലയായാണ്​ കണക്കാക്കുക.

16 കോവിഡ് കേസുകളാണ്​ 24 മണിക്കൂറിനിടെ ചൈന ദേശീയ ആരോഗ്യ കമീഷൻ (എൻ‌.എച്ച്‌.സി) സ്​ഥിരീകരിച്ചത്. വിശേത്തു നിന്ന്​ വന്ന ഒമ്പത് ​േപർക്കും നാട്ടിലുള്ള ഏഴ് പേർക്കുമാണ്​ രോഗബാധ ക​ണ്ടെത്തിയത്​. 4,632 പേരാണ്​ രാജ്യത്ത്​ ഇതുവരെ മരിച്ചത്​. ശനിയാഴ്ച പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്​തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaWuhancovid 19
News Summary - China declares Wuhan low-risk area
Next Story