കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 2000 കടന്നു
text_fieldsബെയ്ജിങ്: കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയിൽ 2004 ആയി. ദേശീയ ആരോഗ്യ കമീഷൻ ആണ് ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമുണ്ടായ മരണങ്ങളിൽ 132 എണ്ണം ഹുബെയ് പ്രവിശ് യയിൽ നിന്നാണ്. രാജ്യത്താകെ പുതുതായി രോഗം സ്ഥിരീകരിച്ചവർ 1,749. അതിനിടെ, ജപ്പാനിൽ തട ഞ്ഞുവെച്ച ‘ഡയമണ്ട് പ്രിൻസസ്’ കപ്പലിൽ ‘കോവിഡ്-19’ വൈറസ് ബാധ പരിശോധനക്ക് വിധേയരായ ശേഷം രോഗമില്ല എന്ന് ഉറപ്പാക്കിയ നൂറുകണക്കിന് യാത്രക്കാരെ കരയിലിറങ്ങാൻ അനുവദിച്ചു.
യോകൊഹോമ തുറമുഖത്ത് കപ്പൽ പിടിച്ചിട്ട് രോഗബാധ തടയാൻ ജപ്പാൻ സ്വീകരിച്ച നടപടികൾ കാര്യക്ഷമമായില്ലെന്ന് പരക്കെ വിമർശനമുയർന്നിട്ടുണ്ട്. കപ്പലിലെ 542 പേർക്കാണ് ‘കോവിഡ്-19’ സ്ഥിരീകരിച്ചത്. ൈച നക്ക് പുറത്ത് ഏറ്റവുമധികം രോഗബാധിതരുള്ളത് ഈ കപ്പലിലാണ്. യു.എസ്, കാനഡ, ആസ്ട്രേലിയ, യു.കെ തുടങ്ങിയ രാജ്യങ്ങൾ വൈറസ് ബാധയില്ലെന്ന് വ്യക്തമായി പുറത്തിറങ്ങിയ തങ്ങളുടെ പൗരന്മാരെ തിരികെ നാട്ടിലെത്തിച്ച് 14 ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കാനാണ് തീരുമാനിച്ചത്.
കപ്പലിൽ പുതുതായി ൈവറസ് ബാധയേറ്റവരുടെ എണ്ണം 79 ആയി. ഇതിലാകെ 3,700 പേരാണുണ്ടായിരുന്നത്. കൊറോണ റിപ്പോർട്ടിങ്ങിെൻറ പേരിൽ ചൈന ‘വാൾസ്ട്രീറ്റ് ജേണലി’െൻറ മൂന്ന് ലേഖകരെ തിരിച്ചയച്ചു. ചൈനക്കെതിരെ ‘വംശീയ പരാമർശ’മുള്ള ലേഖനം പ്രസിദ്ധീകരിക്കുകയും രാജ്യം കൊറോണ ബാധ തടയാൻ കൈക്കൊണ്ട നടപടികളെ വിലകുറച്ച് കാണിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് നടപടി. ‘ചൈന, ഏഷ്യയിലെ യഥാർഥ രോഗി’ എന്ന തലക്കെട്ടിനെതിരെ വിദേശകാര്യ മന്ത്രാലയം പത്രത്തെ സമീപിച്ചെങ്കിലും അവർ ഖേദം പ്രകടിപ്പിച്ചില്ലെന്ന് മന്ത്രാലയ വക്താവ് ജെൻ ഷുവാങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
