ഇന്ത്യൻ ഉൽപന്നങ്ങൾക്ക് തീരുവ കുറക്കും –ചൈന
text_fieldsബെയ്ജിങ്: ഇന്ത്യയിലെയും ചില ഏഷ്യ-പസഫിക് രാജ്യങ്ങളിലെയും ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി തീരുവ കുറക്കുമെന്ന് ചൈന അറിയിച്ചു. ഇന്ത്യ, ദക്ഷിണ കൊറിയ, ബംഗ്ലാദേശ്, ലാവോസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള സോയാബീൻ ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന തീരുവയാണ് എടുത്തുകളയുന്നത്. മൂന്നു ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിരുന്നത്.
ഇൗ രാജ്യങ്ങളിൽനിന്നുള്ള രാസവസ്തുക്കൾ, കാർഷിക ഉൽപന്നങ്ങൾ, വൈദ്യ ഉപകരണങ്ങൾ, വസ്ത്രം, ഉരുക്ക്, അലൂമിനിയം ഉൽപന്നങ്ങൾ എന്നിവക്കും ഇറക്കുമതി തീരുവ കുറക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ചൈനയിലെ ഒൗദ്യോഗിക വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. യു.എസും ചൈനയും തമ്മിൽ വ്യാപാരയുദ്ധം മുറുകുന്നതിനിടെയാണ് തീരുമാനം. യു.എസ് വ്യാപാരം വെട്ടിക്കുറച്ചതോടെ ഇന്ത്യൻ ഉൽപന്നങ്ങൾ (പ്രത്യേകിച്ച് െഎ.ടി ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ) സ്വീകരിക്കാതെ നിവൃത്തിയില്ലാതായി ചൈനക്ക്. ഏപ്രിലിൽ നടന്ന തന്ത്രപ്രധാന ചർച്ചയെ തുടർന്നാണ് ഇന്ത്യയിൽനിന്ന് ചൈനയിലേക്ക് സോയാബീനും പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ ധാരണയായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ചക്കു ശേഷമാണ് ഇന്ത്യയിൽനിന്ന് അർബുദ മരുന്നുകളടക്കമുള്ള ഉൽപന്നങ്ങൾ ചൈനയിലേക്ക് ഇറക്കുമതി ചെയ്യാൻ ധാരണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
