കൊറോണ: മരണം 1600 കടന്നു

07:21 AM
16/02/2020
corona-virus

ബെയ്​ജിങ്​: കൊറോണ വൈറസ്​ ബാധിച്ച്​ ചൈനയിൽ മരിച്ചവരുടെ എണ്ണം 1600 കടന്നു. 1699 പേർ രോഗം ബാധിച്ച്​ ചൈനയിൽ മരിച്ചുവെന്നാണ്​ ഔദ്യോഗിക കണക്കുകൾ. 68,500 പേർക്ക്​ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസം 142 പേരാണ്​ കൊറോണ ബാധിച്ച്​ മരിച്ചത്​.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ചൈന സ്വീകരിച്ച നടപടികളിൽ ലോകാരോഗ്യസംഘടന തൃപ്​തി രേഖപ്പെടുത്തു​േമ്പാഴാണ് മരണസംഖ്യ ഉയരുന്നത്​. അതേസമയം, കൊറോണ വൈറസ്​ ബാധിച്ച്​ യുറോപ്പിൽ ആദ്യ മരണം റിപ്പോർട്ട്​ ചെയ്​തു. 80 കാരനായ ചൈനീസ്​ വിനോദയാത്രക്കാരിയാണ്​ ഫ്രാൻസിൽ മരിച്ചത്​.

ജനുവരി 16നാണ്​ അവർ ഫ്രാൻസിലെത്തിയത്​. ജനുവരി 25 മുതൽ ആശുപത്രിയിൽ ക്വറ​ൈന്‍റൻ ചെയ്യുകയായിരുന്നു. ഇതിന്​ മുമ്പ്​ ചൈനക്ക്​ പുറത്ത്​ മൂന്ന്​ മരണങ്ങൾ മാത്രമാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. ഹോ​ങ്കോങ്​, ഫിലിപ്പീൻസ്​, ജപ്പാൻ എന്നിവിടങ്ങളിലായിരുന്നു അത്​.
 

Loading...
COMMENTS