കൊറോണ: മരണം 259
text_fieldsബെയ്ജിങ്: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട നോവൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരു ടെ എണ്ണം 259 ആയി. 11,791 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനീസ് ദേശീയ ആരോഗ്യ കമീഷൻ അറിയിച്ചു. വൈറസ് ബാധ സംശയിക്കുന്ന 17,988 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 46 മരണങ്ങ ളും 2102 സ്ഥിരീകരിച്ചവയും 5019 സംശയിക്കുന്ന കേസുകളുമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെ യ്തത്. അസുഖം ഭേദമായ 243 പേർ ആശുപത്രി വിട്ടതായി ആരോഗ്യ കമീഷൻ അറിയിച്ചു. പുതുതായി ന ാലു രാജ്യങ്ങളിൽ കൂടി കൊറോണ സ്ഥിരീകരിച്ചതോടെ വൈറസ് ബാധിച്ച രാജ്യങ്ങളുടെ എണ്ണം 27 ആയി.
അമേരിക്കയിൽ ആരോഗ്യ അടിയന്തരാവസ്ഥ, യാത്രവിലക്ക്
അമേരിക്കയിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ൈചന സന്ദർശിച്ച വിദേശ പൗരന്മാർക്ക് അമേരിക്ക താൽക്കാലിക വിലക്കേർപ്പെടുത്തി. ചൈനയിലെ വൈറസ് ബാധിത മേഖലയിൽ നിന്നെത്തുന്ന അമേരിക്കൻ പൗരന്മാരെ രണ്ടാഴ്ച മാറ്റിപ്പാർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
വിവാഹങ്ങൾക്ക് വിലക്ക്, ശവസംസ്കാരത്തിന് നിയന്ത്രണം
വൈറസ് ബാധ നിയന്ത്രിക്കുന്നതിെൻറ ഭാഗമായി ചൈനയിൽ വിവാഹങ്ങൾക്ക് താൽക്കാലിക വിലക്ക്. ഈ വർഷെത്ത ഭാഗ്യ ദിനമായി കണക്കാക്കുന്ന ഫെബ്രുവരി രണ്ടിന് ഒട്ടേറെ വിവാഹങ്ങളാണ് രാജ്യമൊട്ടാകെ തീരുമാനിച്ചിരുന്നത്. ഫെബ്രുവരി രണ്ട് ഞായർ അവധി ദിനമായിരുന്നിട്ടും വിവാഹ രജിസ്ട്രേഷനായി തുറക്കുമെന്ന് നേരത്തേ അധികൃതർ അറിയിച്ചിരുന്നു.
എന്നാൽ, പുതിയ പശ്ചാത്തലത്തിൽ ഇത് ഒഴിവാക്കാൻ സാമൂഹികകാര്യ വകുപ്പ് നിർദേശിച്ചു. രണ്ടു ഭാഗത്തുനിന്നും ഒരുപോലെ വായിക്കാനാവുമെന്നതാണ് (02022020) ഫെബ്രുവരി രണ്ടിനെ യുവമിഥുനങ്ങൾക്കിടയിൽ പ്രിയമാക്കിയത്.
വിവാഹ പൂർവ കൗൺസലിങ്ങും വിവാഹ സൽക്കാരങ്ങളും നിർത്തിവെക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ജനങ്ങൾ ഒന്നിച്ചുകൂടുന്നത് ഒഴിവാക്കാൻ ശവ സംസ്കാര ചടങ്ങുകൾ ചെറുതും വേഗത്തിലുമാക്കണമെന്ന് അധികൃതർ നിർദേശിച്ചു. കൂടാതെ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഉടൻ സംസ്കരിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരമുൾപ്പെടുന്ന ഹുബെ പ്രവിശ്യയിൽ തിങ്കളാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് വിവാഹ രജിസ്ട്രേഷൻ നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.
ഹുബെ സ്വദേശികളെ തിരിച്ചെത്തിച്ചു
വിദേശത്ത് കുടുങ്ങിയ ഹുബെ പ്രവിശ്യയിൽനിന്നുള്ളവരെ രണ്ടു വിമാനങ്ങളിലായി ചൈനീസ് അധികൃതർ തിരിച്ചെത്തിച്ചു. തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ നിന്നും മലേഷ്യയിലെ കടൽത്തീര വിനോദ സഞ്ചാര കേന്ദ്രമായ കോട്ട കിനബലുവിൽ നിന്നുമുള്ളവരെ സിയമെൻ എയർലൈനിലാണ് തിരിച്ചെത്തിച്ചത്.
വിയറ്റ്നാമിൽ ചൈനീസ് വിമാനങ്ങൾക്ക് വിലക്ക്
ചൈനയിൽനിന്നുള്ള എല്ലാ വിമാനങ്ങൾക്കും വിയറ്റ്നാം താൽക്കാലിക വിലക്കേർപ്പെടുത്തി. വൈറസ് ബാധ തടയുന്നതിെൻറ ഭാഗമായാണ് നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു.
വുഹാനിൽ കുടുങ്ങിയ 312 ബംഗ്ലാദേശ് സ്വദേശികളെ തിരികെയെത്തിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ബിമാൻ എയർലൈൻസിലാണ് ഇവരെ ധാക്കയിലെത്തിച്ചത്. തുടർന്ന് വിമാനത്താവളത്തിനടുത്തുള്ള അശ്കോന ഹജ്ജ് ക്യാമ്പിലെത്തിച്ച ഇവരെ രണ്ടാഴ്ച ഇവിടെ നിരീക്ഷണത്തിലായിരിക്കുമെന്ന് ബിമാൻ വക്താവ് താഹിറ ഖൊണ്ടോകർ പറഞ്ഞു.
വുഹാനിൽനിന്ന് തിരിച്ചെത്തിച്ച 33 വിദ്യാർഥികളെ രണ്ടാഴ്ച നിരീക്ഷണത്തിലാക്കിയതായി ശ്രീലങ്ക അറിയിച്ചു. ശ്രീലങ്കൻ എയർലൈൻസിെൻറ പ്രത്യേക വിമാനത്തിലെത്തിയ ഇവരെ ദിയതലവയിലെ സൈനിക കേന്ദ്രത്തിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
