Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകൊറോണ: മരണം 1000...

കൊറോണ: മരണം 1000 കടന്നു; തിങ്കളാഴ്​ച ജീവൻ നഷ്​ടമായത്​ 108 പേർക്ക്​

text_fields
bookmark_border
corona
cancel

ബെയ്​ജിങ്​: ​കൊറോണ വൈറസ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം ചൈനയിൽ ഉയരുന്നു. തിങ്കളാഴ്​ച 108 പേർക്കാണ്​ കൊറോണ മൂ ലം ജീവൻ നഷ്​ടമായതെന്ന്​ ചൈനീസ്​ അധികൃതർ അറിയിച്ചു. ഇതോടെ ​കൊറോണ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 1016 ആയി.

2478 പേർക്ക്​ പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്​. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 42,638 ആയി. ഇന്നലെ മരിച്ചവരിൽ 67 പേരും ഹൂബിയിലായിരുന്നു. ചൈനയിൽ കൊറോണ ഏറ്റവും കൂടുതൽ നാശം വിതച്ച വുഹാൻ പ്രവിശ്യയുടെ തലസ്ഥാനമാണ്​ ഹൂബി.

ഏകദേശം 20,000 പേരുടെ മെഡിക്കൽ സംഘത്തെ പുതുതായി വുഹാനിലേക്ക്​ അയച്ചിട്ടുണ്ടെന്ന്​ ചൈനീസ്​ അധികൃതർ വ്യക്​തമാക്കി. അതേസമയം, കൊറോണ വൈറസ്​ ബാധ പടർന്ന്​ പിടിച്ചതിന്​ ശേഷം ഇതാദ്യമായി ചൈനീസ്​ പ്രസിഡൻറ്​ ഷീ ജിങ്​പിങ്​ പൊതുസ്ഥലത്ത്​ പ്രത്യക്ഷപ്പെട്ടു. ബീജിങ്ങിലെ ആരോഗ്യകേന്ദ്രങ്ങൾ അദ്ദേഹം സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newsCoronavirus
News Summary - China coronavirus death toll breaches 1,000-World news
Next Story