Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകൊറോണ: ദക്ഷിണ...

കൊറോണ: ദക്ഷിണ കൊറിയയിൽ രണ്ട്​ മരണം കൂടി; ഇറാനിൽ സ്കൂളുകൾ അടച്ചു

text_fields
bookmark_border
coronavirus
cancel

ദെയ്​ഗു: കോവിഡ്​ -19 (കൊറോണ)​ രോഗം ചൈനയിൽ നിന്ന്​ മറ്റ്​ രാജ്യങ്ങളിലേക്കും പടർന്നു പിടിക്കുന്നു. ചൈനക്ക്​ പ ുറത്ത്​ 26 രാജ്യങ്ങളിലേക്കാണ്​ കോവിഡ്​ 19 പടർന്നു പിടിച്ചത്. ദക്ഷിണ കൊറിയയിൽ രണ്ട്​ പേർ കൂടി മരിച്ചു. നേരത്തേ ര ണ്ട്​ പേർ മരിച്ചിരുന്നു.

123 പേർക്ക്​ കൂടി ദക്ഷിണ കൊറിയയിൽ കൊറോണ ബാധ റിപ്പോർട്ട്​ ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 556 ആയി. ദെയ്​ഗു പ്രവി​ശ്യയിലാണ്​ രോഗം അതിവേഗം പടരുന്നത്​.

ഇറാനിൽ കോവിഡ്​ -19 സ്ഥിരീകരിച്ച ആറാമത്തെയാളും മരിച്ചു. ഇറാനിലെ സ്കൂളുകളും സാംസ്കാരിക കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്.

ഇറ്റലിയിൽ രോഗഭീതിയാൽ നഗരത്തിലേക്ക്​ കടക്കുന്നതിന്​ ജനങ്ങൾക്ക്​ സർക്കാർ നിരോധനം ഏർപ്പെടുത്തി​. 70ലേറെ പ്രായമ​ുള്ള പുരുഷനും സ്​ത്രീയും ഇറ്റലിയിൽ മരിച്ചിട്ടുണ്ട്​. 77 പേർക്കാണ്​ ഇറ്റലിയിൽ ഇതുവരെ രോഗം ബാധിച്ചത്.

അതേസമയം, കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിൽ കഴിഞ്ഞ ദിവസം 97 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 2,442 ആയി. ഞായറാഴ്​ച 648 പേർക്ക്​ രോഗം ബാധിച്ചിട്ടുണ്ട്​. ഇതോടെ രോഗബാധിതരുടെ എണ്ണം 76,936 ആയി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinasouth koreaworld newsmalayalam newscorona virus
News Summary - China corona virus; two more deaths in south korea -world news
Next Story