യു.എസിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് ജാഗ്രത നിർദേശവുമായി ചൈന
text_fieldsവാഷിങ്ടൺ: യു.എസിലേക്ക് പോകുന്ന പൗരന്മാർക്ക് കർശന മുന്നറിയിപ്പുമായി ചൈന. ലോക ത്തെ രണ്ടു വൻ സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാരയുദ്ധത്തിനും ശീതയുദ്ധത്തിനും ആക്കം കൂട്ടുന്നതാണ് ചൈനയുടെ പുതിയ നീക്കം. വെടിവെപ്പ്, മോഷണം തുടങ്ങിയ സംഭവങ്ങൾ തുടർക്കഥയായ യു.എസിൽ യാത്രക്കാർക്ക് അപകടസാധ്യത കൂടുതലാണെന്നാണ് ചൈനീസ് ടൂറിസം മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന.
ചൈനീസ് പൗരന്മാരെ നിരന്തരമായി പീഡിപ്പിക്കുന്ന യു.എസ് സുരക്ഷഉദ്യോഗസ്ഥരെ സംബന്ധിച്ച മുന്നറിയിപ്പും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചു. ചൈനയിൽനിന്നുള്ള വിദ്യാർഥികളുടെ വിസ കാലാവധി സംബന്ധിച്ച് അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് യാത്രാമുന്നറിയിപ്പ്.