നയതന്ത്ര ഉദ്യോഗസ്ഥരെ യു.എസ് പുറത്താക്കിയത് ‘അബദ്ധം’- ചൈന
text_fieldsെബയ്ജിങ്: വാഷിങ്ടണിലെ ചൈനീസ് എംബസി ഉദ്യോഗസ്ഥരായ രണ്ടുപേരെ സെപ്റ്റംബറിൽ പുറത്താക്കിയ നടപടി അമേരിക്കക്ക് സംഭവിച്ച ‘അബദ്ധ’മാണെന്ന് ചൈന. വിർജീനിയയിലെ തന്ത്രപ്രധാന സൈനിക മേഖലയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ഇവരെ പുറത്താക്കിയതെന്ന് ന്യൂയോർക് ടൈംസ് പത്രം ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
യു.എസ്-ചൈന വ്യാപാര യുദ്ധത്തിന് താൽക്കാലിക വിരാമമിട്ട് ദിവസങ്ങൾക്കകമാണ് പുതിയ വിവാദം. ചാരവൃത്തി സംശയിച്ചാണ് ഇരുവരെയും അമേരിക്ക തിരിച്ചയച്ചതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഇതു വസ്തുതാവിരുദ്ധമാണെന്നും ഈ അബദ്ധം തിരുത്താൻ അമേരിക്ക തയാറാകണമെന്നും ശക്തമായി ആവശ്യപ്പെടുന്നതായും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.