ബ്രഹ്മപുത്രയിലെ വെള്ളം വഴിതിരിച്ചു വിടാൻ ചൈന 1000 കിലോമീറ്റർ ടണൽ നിർമിക്കാനൊരുങ്ങുന്നു
text_fieldsബീജിങ്ങ്: ഇന്ത്യൻ അതിർത്തിക്ക് സമീപം ഒഴുകുന്ന യാർലങ് സാങ്പോ (ബ്രഹ്മപുത്ര) നദിയിലെ വെള്ളം വഴിതിരിച്ചുവിടാൻ ചൈനയുടെ നീക്കം. 1000 കിലോമീറ്റർ ടണൽ നിർമിച്ച് വഴിതിരിച്ച് വിടാനാണ് നീക്കം നടക്കുന്നത്. സിൻജിയാങ്ങിലെ തക്ലിമാകൻ മരുഭൂമിയിലേക്ക് തിബത്തിൽ നിന്ന് വെള്ളമെത്തിക്കാനുള്ള പദ്ധതിയാണിത്. ചൈനയുടെ ഉണങ്ങി വരണ്ട സിൻജിയാങ് മേഖലയിലേക്ക് വെള്ളമെത്തിക്കുന്നതിനാണ് ലോകത്തെ ഏറ്റവും വലിയ ടണൽ നിർമിക്കാൻ ചൈന തയാറെടുക്കന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിെല അരുണാചൽ പ്രദേശിലൂടെ സിയാങ് എന്ന പേരിൽ ഒഴുകുന്ന നദിയാണ് സാങ്പോ. സിയാങ് അസമിലെത്തുേമ്പാൾ ബ്രഹ്മപുത്ര എന്നറിയപ്പെടുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജലക്ഷാമം പരിഹരിക്കുന്നത് ബ്രഹ്മപുത്രിയിലെ വെള്ളമാണ്.
തുരങ്കം നിർമിക്കാനുള്ള പദ്ധതി മാർച്ചിൽ ചൈനീസ് സർക്കാറിനു മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. പദ്ധതി ആദ്യഘട്ടത്തിലാണെങ്കിലും നടപ്പിലാകുകയാണെങ്കിൽ ഇന്ത്യയില വൻ വരൾച്ചക്കിട വരുത്തുന്ന പദ്ധതിയാണിത്.
1000 കിലോമീറ്റർ തുരങ്കം നിർമിക്കുന്നതിനുള്ള സാേങ്കതിക വിദ്യകൾ ചൈനീസ് എഞ്ചിനീയർമാർ പരീക്ഷിച്ചു നോക്കുന്നുണ്ടെന്ന് പദ്ധതിയിൽ ഉൾപ്പെട്ട വിദഗ്ധരെ ഉദ്ധരിച്ച് ഹോങ്കോങ്ങിൽ നിന്നുള്ള ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ അതിർത്തിക്ക് സമീപം തിബത്ത് സ്വയംഭരണ പ്രദേശത്തെ സാങ്പോ നദി വറ്റിച്ച് ആ വെള്ളം തുരങ്കം വഴി തിബത്തൻ പീഠഭൂമിയിലെ മഴ നിഴൽ പ്രദേശമായ ഉയ്ഖർ മേഖലയിലേക്ക് വഴിതിരിച്ച് വിടുക എന്നതാണ് ശാസ്ത്രജ്ഞരുടെ നിർദേശം.
അതേ സമയം ടണൽ നിർമ്മാണം സംബന്ധിച്ച വാർത്തകൾ ചൈന നിഷേധിച്ചു. വാർത്തകൾ മാധ്യമങ്ങൾ തെറ്റായി വളച്ചൊടിക്കുകയാണെന്നും ചൈന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
