Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ​സ്​​ഊ​ദ്​...

മ​സ്​​ഊ​ദ്​ അ​സ്​​ഹ​റി​നെ ആ​ഗോ​ളഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള യു.​എ​ൻ പ്ര​മേ​യം തടഞ്ഞ്​ ചൈ​ന

text_fields
bookmark_border
Masood-Azhar
cancel

ബെ​യ്​​ജി​ങ്​: ജ​യ്​​ശെ മു​ഹ​മ്മ​ദ്​ ത​ല​വ​ൻ മ​സ്​​ഊ​ദ്​ അ​സ്​​ഹ​റി​നെ ആ​ഗോ​ളഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക ്കാ​നു​ള്ള യു.​എ​ൻ രക്ഷാസമിതി പ്ര​മേ​യം ചൈ​ന വീ​ണ്ടും തടഞ്ഞു. സാ​ങ്കേതിക കാരണങ്ങൾ ഉന്നയിച്ചാണ്​ ചൈനയുടെ നടപട ി. സംഭവം നിരാശജനകമാണെന്ന്​ ഇന്ത്യ പ്രതികരിച്ചു. ചൈനയെ പേരെടുത്ത്​ പറയാതെയാണ്​ ഇന്ത്യൻ പ്രതികരണം.

എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും സ്വീ​കാ​ര്യ​മാ​യ തീ​രു​മാ​ന​ങ്ങ​ളേ പ്ര​ശ്​​നം പ​രി​ഹ​രി​ക്കൂവെ​ന്ന്​ ചൈ​ന നേരത്തെ വ്യ​ക്തമാ​ക്കിയിരുന്നു. പാ​കി​സ്​​താ​ൻ ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​സ്​​ഊദി​നെ ആ​ഗോ​ളഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള പ്ര​മേ​യ​ത്തി​ൽ യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ വോ​​ട്ടെ​ടു​പ്പി​ന്​ മു​മ്പാ​യിരുന്നു ഈ പ്ര​തി​ക​ര​ണം.

പുൽവാമ ഭീകരാക്രമണത്തിന്​ പിന്നാലെ, ഫ്രാ​ൻ​സ്, യു.​കെ, യു.​എ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ചേ​ർ​ന്ന്​ ഫെ​ബ്രു​വ​രി 27നാ​ണ്​ മ​സ്​​ഊ​ദ്​ അ​സ്​​ഹ​റി​നെ​തി​രെ ​പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. മ​സ്​​ഊ​ദ്​ അ​സ്​​ഹ​റി​നെ​തി​രെ സ​മാ​ന പ്ര​മേ​യം കൊ​ണ്ടു​വ​ന്ന ക​ഴി​ഞ്ഞ മൂ​ന്നു​ത​വ​ണ​യും ചൈ​ന വീ​റ്റോ ചെ​യ്​​തി​രു​ന്നു.

മ​സ്​​ഊ​ദ്​ അ​സ്​​ഹ​ർ പാ​കി​സ്​​താ​നി​ൽ ന​ട​ത്തു​ന്ന ഭീ​ക​ര ക്യാ​മ്പു​ക​ളെക്കുറി​ച്ച്​ ലോ​കം അ​റി​ഞ്ഞ​താ​ണെ​ന്നും അ​തി​നാ​ൽ പ്ര​മേ​യ​ത്തി​ൽ അ​നു​കൂ​ല നി​ല​പാ​ട്​ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ യു.​എ​ന്നി​ൽ ആ​വ​ശ്യ​​പ്പെ​ട്ടി​രു​ന്നു.
പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​ൽ ജ​യ്​​ശ്​​ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റി​രു​ന്നു. തുടർന്ന്​ യു.എൻ രക്ഷാസമിതിയുടെ അൽ ഖാഇദ ഉപരോധ സമിതിക്കു കീഴിൽ മ​സ്​​ഊ​ദ്​ അ​സ്​​ഹ​റിനെതിരെ നടപടിയെടുക്കാൻ ഇന്ത്യ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. അത്​ ഇത്തവണയും ചൈനയുടെ നടപടി മൂലം ഫലം കാണാതാവുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinamasood azharworld newsblacklistGlobal Terrorist
News Summary - China Blocks Move To Blacklist Masood Azhar As Global Terrorist Again- World news
Next Story