ഡ്രോൺ വിപണിയിലേക്ക് ചൈനയും
text_fieldsബെയ്ജിങ്: ഡ്രോണുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണത്തിൽ അമേരിക്കക്ക് എതിരാളിയായി ഉയരാൻ ചൈന. യു.എസിെൻറ പ്രശസ്ത ഡ്രോൺ ഇനമായ എം.ക്യു റീപ്പറിന് തുല്യമായ ശേഷി അവകാശപ്പെടുന്ന സി.എച്ച് റെയിൻബോ ഡ്രോണുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണം ആരംഭിച്ചു. കരയിലെ ലക്ഷ്യങ്ങൾ ആക്രമിക്കാൻ ശേഷിയുള്ള ഡ്രോണുകളാണിത്.
ശേഷിയിൽ യു.എസ് ഡ്രോണിനൊപ്പം നിൽക്കുന്ന റെയിൻബോ ഡ്രോണിന് താരതമ്യേന പകുതി വിലയേ വരുന്നുള്ളൂ. എന്നാൽ, റെയിൻബോ ഡ്രോണിെൻറ എൻജിന് പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി ചൈനയിലെത്തന്നെ എയ്റോനോട്ടിക്സ് വിദഗ്ധർ രംഗത്തുവന്നു. എൻജിൻശേഷി കുറവായതിനാൽ 9000 മീറ്റർ ഉയരത്തിൽ പറക്കാനേ ചൈനീസ് ഡ്രോണുകൾക്കാവൂ. എന്നാൽ, യു.എസ് ഡ്രോണുകൾക്ക് 12,000 മുതൽ 15,000 മീറ്റർ വരെ ഉയരത്തിൽ പറക്കാനാവും.
