ആനക്കൊമ്പ് വിൽപന നിരോധനം പ്രാബല്യത്തിൽ
text_fieldsബെയ്ജിങ്: ആനക്കൊമ്പ് വിൽക്കുന്നതിനും വാങ്ങുന്നതിനും ചൈനയിൽ ഇനിമുതൽ സമ്പൂർണനിരോധനം. ഞായറാഴ്ച മുതലാണ് പുതിയ നിയമം നിലവിൽ വന്നിരിക്കുന്നത്. ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ അനധികൃത ആനക്കൊമ്പ് വിപണിയായാണ് ചൈന അറിയപ്പെട്ടിരുന്നത്. ഒാൺലൈൻ വഴിയുള്ള കച്ചവടവും നിരോധിച്ചതായി വനം വകുപ്പ് അറിയിച്ചു. നേരേത്ത വിൽപനക്ക് ഭാഗികമായി മാത്രമാണ് നിയന്ത്രണമുണ്ടായിരുന്നത്.
കഴിഞ്ഞവർഷം അവസാനത്തോടെയാണ് പൂർണ നിരോധനേമർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. ഒാരോ വർഷവും കൊമ്പിനുവേണ്ടി ആയിരക്കണക്കിന് ആനകൾ കൊല ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
