Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസന്നദ്ധ സേവനം: ചൈനീസ്​...

സന്നദ്ധ സേവനം: ചൈനീസ്​ സൈന്യം ഹോ​ങ്കോങ്ങിൽ

text_fields
bookmark_border
സന്നദ്ധ സേവനം: ചൈനീസ്​ സൈന്യം ഹോ​ങ്കോങ്ങിൽ
cancel
ബെയ്​ജിങ്​: ഹോ​ങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭം തുടരവെ, സന്നദ്ധസേവനത്തിനായി ചൈന സൈന്യത്തെ വിന്യസിച്ചു. കുറ് റവാളികളെ നാടുകടത്തുന്ന ബില്ല്​ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ അഞ്ചുമാസമായി തുടരുന്ന ജനാധിപത്യപ്രക്ഷോഭത്തിനിടെ ആദ്യമായാണ്​ ചൈനീസ്​ സൈന്യം ഹോ​ങ്കോങ്ങലെത്തുന്നത്​.

പീപ്​​ൾസ്​ ലിബറേഷൻ ആർമിയുടെ പ്രാദേശിക വിഭാഗത്തെയാണ്​ കാവൽ സൈന്യമായി വിന്യസിച്ചതെന്ന്​ സൗത്ത്​ ചൈന മോണിങ്​ പോസ്​റ്റ്​ റിപ്പോർട്ട്​ ചെയ്​തു. ഒരു വർഷത്തിനിടെ ആദ്യമായാണ്​ കാവൽ സൈന്യത്തെ ഇത്തരത്തിൽ പൊതുസേവനത്തിനായി ചൈന അയക്കുന്നത്​.

പച്ച ടീഷർട്ടും കറുത്ത ഷോട്​സും ധരിച്ച്​ ബക്കറ്റും കൈയിലേന്തി ബാരിക്കേഡുകളും മറ്റും നീക്കി റോഡ്​ വൃത്തിയാക്കുകയായിരുന്നു ആദ്യദിനം. അഗ്​നിശമന ജീവനക്കാരും പൊലീസ്​ ഉദ്യോഗസ്​ഥരും സംഘത്തിനൊപ്പമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hong kongchina Army
News Summary - China Army In Hong Kong For 1st Time Since Pro-Democracy Protests Began
Next Story