ബീജീങ്: കോവിഡ്-19 വാക്സിനുകൾ മനുഷ്യരിൽ പരീക്ഷിക്കാൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. രണ്ട് വാക്സിനുകൾ മനുഷ്യ രിൽ പരീക്ഷിക്കാനാണ് നീക്കമെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, റഷ്യയിൽ നിന്ന് വരുന്ന പ ൗരന്മാരിൽ കോവിഡ് 19 സ്ഥിരീകരിക്കുന്നത് ചൈനക്ക് പുതിയ ഭീഷണിയാകുകയാണ്. റഷ്യയുമായി അതിർത്തി പങ്കിടുന്ന ഹിലോങ്ജി യാങ് പ്രവിശ്യയിൽ 79 കോവിഡ് കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ഇവരെല്ലാം റഷ്യയിൽ നിന്ന് വന്നവരാണ്.
ബീജീങ് ആസ ്ഥാനമായ നാസ്ഡാക്ക് പട്ടികയിലുള്ള സിനോവാക് ബയോടെക്കും സർക്കാർ ഉടമസ്ഥതയിലുള്ള ചൈന നാഷണൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പിന്റെ കീഴിലുള്ള വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്റ്റും വികസിപ്പിച്ചെടുത്ത വാക്സിനുകളാണ് മനുഷ്യരിൽ പരീക്ഷിക്കുന്നത്.
മർച്ചിൽ സൈനിക പിന്തുണയുള്ള അക്കാദമി ഓഫ് മിലിട്ടറി മെഡിക്കൽ സയൻസും ഒ.എച്ച്.കെ പട്ടികയിലുള്ള ബയോടെക് കമ്പനിയായ കാൻസിനോ ബയോയും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്സിൻ പരീക്ഷണത്തിന് ചൈന പച്ചക്കൊടി കാട്ടിയിരുന്നു.
അമേരിക്കൻ മരുന്ന് നിർമ്മാതാക്കളായ മോഡേണ നേരത്തെ യു.എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തുമായി ചേർന്ന് മനുഷ്യരിൽ വാക്സിൻ പരിശോധനകൾ ആരംഭിച്ചതായി വ്യക്തമാക്കിയതിനെ തുടർന്നായിരുന്നു ഇത്.
ഒരു വാക്സിൻ പരീക്ഷണം വിജയത്തിലെത്താൻ രണ്ടു വർഷം വരെ എടുക്കും. അതുവരെ മാസ്കുകൾ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ചൈനീസ് അക്കാദമി ഓഫ് എൻജിനീയറിങിലെ അധ്യാപകനും ടിയാൻജിൻ യൂണിവേഴ്സിറ്റി ഓഫ് ട്രെഡീഷണൽ ചൈനീസ് മെഡിസിൻ പ്രസിഡന്റുമായ ഴാങ് ബോളി ചൂണ്ടിക്കാട്ടുന്നു.
അതേസമയം, രാജ്യത്ത് രണ്ടാമത് രോഗവ്യാപനം തടയുന്നതിന് അതിർത്തികളിൽ നിരീക്ഷണം കർശനമാക്കിയെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമമായ "ഗ്ലോബൽ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. അതിർത്തികളിൽ ആശുപത്രികളും ഐസൊലേഷൻ പോയന്റുകളും സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ, നദികൾ കടന്നും മലകൾ വഴിയും രാജ്യത്തേക്ക് കടക്കാൻ മാർഗങ്ങൾ ഉള്ളത് നീളമേറിയ അതിർത്തിയുള്ള ചൈനക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. യുന്നാൻ പ്രവിശ്യയിലെ തെക്ക്-പടിഞ്ഞാറൻ അതിർത്തി കടന്ന് അനധികൃതമായി വന്ന നൂറിലധികം പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.