ഹോങ്കോങ്ങിൽ പൊലീസ് മേധാവിയെ നിയമിച്ച് ചൈന
text_fieldsഹോങ്കോങ്: മാസങ്ങളായി തുടരുന്ന ജനാധിപത്യപ്രക്ഷോഭത്തിന് അറുതിയാവാത്ത സാഹച ര്യത്തിൽ ഹോങ്കോങ്ങിൽ പിടിമുറുക്കാൻ ചൈന. അധികാരം വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായ ി ഹോങ്കോങ്ങിൽ ചൈന പുതിയ പൊലീസ് മേധാവിയെ നിയമിച്ചു. ക്രിസ് താങ് പിങ് കിയൂങ്ങിനെ പ ൊലീസ് മേധാവിയായി നിയമിച്ചത് ചീഫ് എക്സിക്യൂട്ടിവ് കാരീ ലാമിെൻറ ശിപാർശപ്രകാരമാണെന്ന് ഹോങ്കോങ് അറിയിച്ചു. ഹോങ്കോങ്ങിലെ ചൈനീസ് സേനയുടെ ചുക്കാൻ ഇനിമുതൽ കിയൂങ്ങിെൻറ കൈകളിലായിരിക്കും.
സമരം അവസാനിപ്പിച്ച് ഹോങ്കോങ്ങിൽ ക്രമസമാധാനം പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് കിയൂങ് അഭിപ്രായപ്പെട്ടു. 30 വർഷത്തിലേറെയായി പൊലീസിൽ സേവനമനുഷ്ഠിച്ചുവരുകയാണ് ഇദ്ദേഹം.
ഹോങ്കോങ്ങിൽ
ആരും ഇടപെടേണ്ട
സമരമുഖങ്ങളിലുൾപ്പെടെ മുഖംമൂടി ധരിക്കുന്നത് നിരോധിച്ച ത് ഭരണഘടന വിരുദ്ധമാണെന്ന ഹൈകോടതി വിധിയെ ചൈന ചോദ്യംചെയ്തു. മുഖംമൂടി നിരോധനം ഭരണഘടനാലംഘനമാണെന്നാരോപിച്ചാണ് ഹൈകോടതി റദ്ദാക്കിയത്. ഇത്തരം നിയമങ്ങൾ മാറ്റാൻ കോടതികൾക്ക് അധികാരമില്ലെന്നും ഹോങ്കോങ്ങിെൻറ കാര്യത്തിൽ തങ്ങൾക്കാണ് പരമാധികാരമെന്നും ചൈന ഓർമിപ്പിച്ചു.
ഒക്ടോബറിലാണ് ഹോങ്കോങ് ഭരണകൂടം മുഖാവരണം നിരോധിച്ചത്. തിങ്കളാഴ്ച ഹൈകോടതി ഇത് ഭരണഘടന വിരുദ്ധമാണെന്നു വിധിക്കുകയായിരുന്നു. ഹോങ്കോങ് തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. ചൈനയിൽ നിന്ന് കൂടുതൽ സ്വാതന്ത്ര്യം ആവശ്യപ്പെട്ടാണ് പ്രക്ഷോഭം തുടരുന്നത്.
അതിനിടെ, പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടൽ തുടരുന്ന ഹോങ്കോങ് പോളിടെക്നിക് യൂനിവേഴ്സിറ്റിയിൽ സംഘർഷത്തിന് അയവുവന്നതായി റിപ്പോർട്ടുണ്ട്. പൊലീസ് ചർച്ചക്കായി രണ്ടു പ്രതിനിധികളെ അനുവദിച്ചേതാടെയാണ് യൂനിവേഴ്സിറ്റി ഉപരോധിച്ച 600ഓളം സമരക്കാർ കീഴടങ്ങാൻ തയാറായത്.