യു.എസ് സാമ്പത്തികമായി വിരട്ടുകയാണെന്ന് ചൈന
text_fieldsബെയ്ജിങ്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പുതിയ നികുതി ചുമത്തൽ തിങ്കളാഴ്ച നിലവിൽവന്നതിന് പിന്നാലെ, അമേരിക്കക്കെതിരെ ശക്തമായ വിമർശനവുമായി ൈചെന. യു.എസ് സാമ്പത്തികമായി ഭയപ്പെടുത്തുകയാണെന്ന് ചൈനീസ് കാബിനറ്റ് പുറത്തിറക്കിയ ധവളപത്രത്തിലാണ് ആരോപിച്ചത്.
ട്രംപിെൻറ ‘അമേരിക്ക ഫസ്റ്റ്’ നയം വ്യാപാരയുദ്ധം ശക്തിപ്പെടുത്തിയതായും അന്താരാഷ്ട്ര ബന്ധത്തിലെ പരസ്പര ബഹുമാനം നഷ്ടപ്പെടുത്തിയതായും പറയുന്നു. യു.എസിെൻറ സാമ്പത്തിക പരിഷ്കാരങ്ങൾ വർഷങ്ങളായി തുടർന്നുവന്ന ബന്ധത്തിൽ വിള്ളലുണ്ടാക്കിയതായും ലോക സാമ്പത്തികരംഗത്തിന് ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ധവളപത്രം വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ 40 വർഷങ്ങൾക്കിടയിൽ ഇരുരാജ്യങ്ങളും വ്യാപാരമേഖലയിൽ മറികടന്ന പ്രശ്നങ്ങളും ധവളപത്രം വിശദീകരിക്കുന്നു. 20,000കോടി യു.എസ് ഡോളറിെൻറ ചൈനീസ് ഇറക്കുമതിക്ക് ചുമത്തിയ നികുതിയാണ് കഴിഞ്ഞദിവസം നിലവിൽവന്നത്. ഇതിന് തിരിച്ചടിയായി യു.എസിെൻറ 600കോടി ഡോളറിെൻറ ഉൽപന്നങ്ങൾക്ക് ചൈന നികുതി പ്രഖ്യാപിച്ചിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരയുദ്ധം ശക്തിപ്പെട്ട പശ്ചാത്തലത്തിലാണ് ചൈന നിലപാട് വിശദീകരിച്ച് ധവളപത്രം പുറത്തിറക്കിയത്. ചൈനീസ് ഉൽപന്നങ്ങൾക്കെതിരെ ഇൗ വർഷം മൂന്നാംതവണയാണ് നികുതി ചുമത്തിയിരിക്കുന്നത്.
