ചൈ​ന​-പാക്​ ബ​ന്ധം പാ​റ​പോ​ലെ ഉ​റ​ച്ച​ത് ​–ഷി ​ജി​ൻ​പി​ങ്​

15:42 PM
09/10/2019
xijing-ping

ബെ​യ്​​ജി​ങ്​: ചൈ​ന​യും പാ​കി​സ്​​താ​നും ത​മ്മി​ലു​ള്ള സൗ​ഹാ​ർ​ദ​ബ​ന്ധം പാ​റ​പോ​ലെ ഉ​റ​ച്ച​തും ഒ​രി​ക്ക​ലും ഭേ​ദി​ക്കാ​നാ​വാ​ത്ത​തു​മാ​ണെ​ന്ന്​ ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്. പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​​െൻറ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ഷി​യു​ടെ പ്ര​സ്​​താ​വ​ന. അ​ന്താ​രാ​ഷ്​​ട്ര-​പ്രാ​ദേ​ശി​ക​ത​ല​ത്തി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ​ക്ക് ഈ ​ബ​ന്ധം ത​ക​ർ​ക്കാ​നാ​വി​ല്ലെ​ന്നും ഷി ​വ്യ​ക്ത​മാ​ക്കി. ക​ശ്​​മീ​രി​ലെ സ്​​ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​ര​ു​ക​യാ​ണ്. 

പാ​കി​സ്​​താ​​ൻ ഉ​യ​ർ​ത്തു​ന്ന അ​ടി​സ്​​ഥാ​ന​പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കും. തെ​റ്റും ശ​രി​യും ഞ​ങ്ങ​ൾ​ക്ക്​ ബോ​ധ്യ​പ്പെ​ട്ട​താ​ണ്. ത​ർ​ക്കം പാ​കി​സ്​​താ​നും ഇ​ന്ത്യ​യും ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​ക​യാ​ണ്​ ഏ​റ്റ​വും അ​ഭി​കാ​മ്യ​മെ​ന്നും ഷി ​കൂ​ട്ടി​ച്ചേ​ർ​ത്തു. 

ഷി–ഇം​റാ​ൻ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ക​ശ്​​മീ​ർ ച​ർ​ച്ച; പ്ര​തി​ഷേ​ധി​ച്ച്​ ഇ​ന്ത്യ
ന്യൂ​ഡ​ൽ​ഹി: ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ജി​ൻ​പി​ങ്ങും പാ​കി​സ്​​താ​ൻ​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​നു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ക​ശ്​​മീ​ർ ച​ർ​ച്ച​യാ​ക്കി​യ​ത്​ അ​നു​ചി​ത​മെ​ന്ന്​ ഇ​ന്ത്യ. ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര​കാ​ര്യ​ങ്ങ​ളി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ൾ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​തി​ല്ലെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു.  

ജ​മ്മു-​ക​ശ്​​മീ​ർ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്​ വ്യ​ക്​​തം. ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്​ എ​ന്താ​ണെ​ന്ന്​ ചൈ​ന​ക്ക്​ ന​ന്നാ​യി അ​റി​യാം. മ​റ്റു രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട -വി​ദേ​ശ​കാ​ര്യ വ​ക്​​താ​വ്​ ര​വീ​ഷ്​ കു​മാ​ർ പ​റ​ഞ്ഞു. 

Loading...
COMMENTS