അഞ്ചുലക്ഷം മുസ്​ലിം കുട്ടികളെ ചൈന ബോർഡിങ്​ സ്​കൂളുകളിലേക്ക്​ മാറ്റി 

10:54 AM
29/12/2019
china

ബെയ്​ജിങ്​: സിൻജ്യങ്​ മേഖലയിലെ അഞ്ചുലക്ഷം ഉയ്​ഗൂർ മുസ്​ലിം കുട്ടികളെ ചൈന ബോർഡിങ്​ സ്​കൂളുകളിലേക്ക്​ മാറ്റി. ഉയ്​ഗൂർ മുസ്​ലിംകളെ പാർപ്പിക്കാൻ തടങ്കൽപാളയങ്ങൾ തുടങ്ങിയതിനു പിറകെയാണ്​ ഇവരുടെ മക്കളെ ബോർഡിങ്​ സ്​കൂളുകളിലേക്ക്​ ചൈനീസ്​ ഭരണകൂടം മാറ്റിയത്​​.

ചൈനീസ്​ സർക്കാറി​​​െൻറ വെബ്​സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്​ ഇതുവരെ ഏകദേശം അഞ്ചുലക്ഷം കുട്ടികളെ ബോർഡിങ്​ സ്​കൂളിലേക്ക്​ മാറ്റിയിട്ടുണ്ട്​. സിൻജ്യങ്​ പ്രവിശ്യയിലെ 800ൽപരം പട്ടണങ്ങളിൽ അടുത്തവർഷാവസാനത്തോടെ ഇത്തരം ഒന്നോ രണ്ടോ സ്​കൂളുകൾ തുടങ്ങാനാണ്​ ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടി പദ്ധതിയിട്ടിരിക്കുന്നത്​. പട്ടിണിമൂലം ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക്​ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനായാണ്​ സ്​കൂളുകൾ ആരംഭിച്ചതെന്നാണ്​ ചൈനീസ്​ അധികൃതരുടെ ഭാഷ്യം​. എന്നാൽ, കുട്ടികളിൽ കുടുംബത്തി​​​െൻറ സ്വാധീനമില്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കമെന്ന 2017ൽ പ്രസിദ്ധീകരിച്ച ആസൂത്രണ രേഖയിൽ പറയുന്നു.

പുറമെനിന്നുള്ള സന്ദർശകരെ വിലക്കി കർശന നിയന്ത്രണത്തോടെയാണ്​ കുട്ടികൾക്കുള്ള ബോർഡിങ്​ സ്​കൂളുകൾ പ്രവർത്തിക്കുന്നത്​. സിൻജ്യങ്ങിൽനിന്ന്​ വർഗീയത ഇല്ലാതാക്കുകയെന്ന പ്രസിഡൻറ്​ ഷീ ജിൻ​പിങ്ങി​​​െൻറ നയത്തി​​െൻറ​ ഭാഗമായാണ്​ സ്​കൂളുകൾ സ്ഥാപിച്ചതെന്നും ഔദ്യോഗിക രേഖകൾ പറയുന്നു​. നന്നേ ചെറുപ്പത്തിൽതന്നെ കുട്ടികളെ കുടുംബത്തിൽനിന്ന്​ അടർത്തിമാറ്റി ബോർഡിങ്​ സ്​കൂളിൽ ചേർക്കുന്നതോടെ ഉയ്​ഗൂറിലെ പുതുതലമുറ കമ്യൂണിസ്​റ്റ്​ പാർട്ടിയോടും ചൈനയോടും കൂറുള്ളവരാകുമെന്ന ചിന്തയാണ്​ ഇതിന്​ പിന്നിൽ.വീട്ടിലെ മതപരമായ അന്തരീക്ഷത്തിൽ നിന്ന്​ കുട്ടികളെ മോചിപ്പിക്കാൻ ഒന്നോ രണ്ടോ ആഴ്​ചയിലൊരിക്കൽ മാത്രം അവരെ വീട്ടിലയച്ചാൽ മതിയെന്ന്​ 2017ലെ നയരേഖ പറയുന്നു. തദ്ദേശീയ സമൂഹങ്ങളിൽ​െപട്ട കുട്ടികളെ കുടുംബാന്തരീക്ഷത്തിൽനിന്ന്​ മാറ്റാൻ കാനഡ, യു.എസ്​, ആസ്​ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ മുമ്പ്​ സ്വീകരിച്ച നയം പിന്തുടരാനും രേഖ ആവശ്യപ്പെടുന്നു. 

തുർക്കിയിൽ അഭയാർഥിയായി കഴിയുന്ന ഉയ്​ഗൂർ മുസ്​ലിമായ അബ്​ദുറഹ്​മാൻ തുഹ്​തിയുടെ അനുഭവം ഇ​ത്​ വ്യക്​തമാക്കുന്നു. തുഹ്​തിയുടെ ഭാര്യയും രണ്ടു മക്കളും ചൈനയിലാണ്​. രണ്ടു വർഷം മുമ്പ്​ ചൈന സന്ദർശിക്കാൻ പോയ അവർ അപ്രത്യക്ഷരാകുകയായിരുന്നു. പിന്നീട്​ ഭാര്യയെ ജയിലിലടച്ചതായി അറിഞ്ഞു. ഇയാളുടെ മാതാപിതാക്കളും ജയിലിലാണ്​. രണ്ടു മക്കൾക്കും എന്തുസംഭവിച്ചെന്നറിയാതെ വിഷമിക്കുകയായിരുന്നു. ഈ വർഷം ജനുവരിയിൽ ത​​െൻറ നാലു വയസ്സുകാരനായ കുഞ്ഞി​​െൻറ വിഡിയോ ചൈനീസ്​ സമൂഹ മാധ്യമത്തിൽ അദ്ദേഹം കണ്ടു. അധ്യാപകരാരോ പകർത്തിയ ആ വിഡിയോയിൽ, തങ്ങളുടെ കുടുംബം ഇതുവരെ സംസാരിക്കാത്ത ചൈനീസ്​ ഭാഷ കുഞ്ഞ്​ സംസാരിക്കുന്നതാണ്​ അദ്ദേഹം കണ്ടത്​. ഉയ്​ഗൂർ സംസ്​കാരത്തേയും ത​​െൻറ മാതാപിതാക്കളെയും വെറുക്കണമെന്നാണ്​ ത​​െൻറ കുഞ്ഞിനെ ചൈനീസ്​ സർക്കാർ പഠിപ്പിക്കുന്നത്​. ഇ​ത്​ വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

Loading...
COMMENTS