Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലൈംഗിക പീഡനം: കർദിനാൾ...

ലൈംഗിക പീഡനം: കർദിനാൾ ജോർജ് പെല്ലിന്‍റെ അപ്പീൽ തള്ളി

text_fields
bookmark_border
Cardinal George Pell
cancel
camera_alt??????? ????? ???

സിഡ്നി: 1990ൽ പള്ളി ഗായിക സംഘത്തിലെ ആൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ ശിക്ഷാ ഇളവ് തേടി ആസ്ട്രേലിയൻ കർദിനാൾ ജോർജ് പെൽ സമർപ്പിച്ച അപ്പീൽ തള്ളി. ആറു വർഷത്തെ ശിക്ഷ ഇളവ് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ആസ്ട്രേലിയൻ സുപ ്രീംകോടതി മുമ്പാകെ നൽകിയ ഹരജിയാണ് തള്ളിയത്.

78കാരനും കത്തോലിക്ക സഭയിലെ മുതിർന്ന കർദിനാളുമായ ജോർജ് പെൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ ഉപദേശക സമിതി മുൻ അംഗവും വത്തിക്കാനിലെ മൂന്നാം സ്ഥാനക്കാരനുമാണ്. സഭയുടെ 2000 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ലൈംഗിക പീഡന കേസിൽ ഒരു കർദിനാൾ ശിക്ഷിക്കപ്പെടുന്നത്.

മൂന്നു വർഷവും എട്ട് മാസവും ശിക്ഷ പൂർത്തിയായാൽ കർദിനാൾ പരോളിന് അർഹനാകുമെന്ന് ചീഫ് ജസ്റ്റിസ് അന്ന ഫെർഗൂസന്‍ വ്യക്തമാക്കി. ശിക്ഷക്കെതിരെ കർദിനാളിന്‍റെ അഭിഭാഷകർ ചൂണ്ടിക്കാട്ടിയ 13 എതിർവാദങ്ങളും കോടതി തള്ളി.

കേസിൽ കർദിനാളിന്‍റെ അപ്പീൽ തള്ളിയത് ദൈവനിശ്ചയമാണെന്ന് ഇരയുടെ അഭിഭാഷകർ പ്രതികരിച്ചു.

23 വർഷം മുമ്പ് മെൽബൺ സെന്‍റ് പാട്രിക്സ് പള്ളിയിലെ പുരോഹിതനായിരിക്കെയാണ് ആൺകുട്ടികളെ കർദിനാൾ ലൈംഗികമായി പീഡിപ്പിച്ചത്. ഞായറാഴ്ച പ്രാർഥനക്ക് എത്തിയ ഗായിക സംഘത്തിലെ 13 വയസുള്ള ആൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ മാർച്ച് 13നാണ് കേസിൽ കർദിനാളിന് തടവുശിക്ഷ വിധിച്ചത്.

2014ൽ പീഡന കേസിലെ ഇരകളിൽ ഒരാൾ 30ാം വയസിൽ അമിത അളവിൽ ഹെറോയിൻ മയക്കുമരുന്ന് ഉള്ളിൽ ചെന്ന് മരണപ്പെട്ടിരുന്നു.

Show Full Article
TAGS:child sex abuse Cardinal George Pell pope francis world news malayalal news 
News Summary - Child Sex Abuse: Court upholds convictions against Cardinal George Pell -World News
Next Story