അഫ്ഗാനിസ്താനിൽ സ്ഫോടനം: രണ്ട് പേർ കൊല്ലപ്പെട്ടു
text_fieldsഹെറാത്ത്: അഫ്ഗാനിസ്താനിലെ ഹെറാത്തിൽ പാതയോരത്തുണ്ടായ സ്ഫോടനത്തിൽ ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർ കൊല് ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് സംഭവം.
ഹെറാത്ത് പ്രവിശ്യയിലെ ഒബോ ജില് ലയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൻെറ സ്വഭാവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇതുവരെ സംഘടനകളൊന്നും തന്നെ സ്ഫോടനത്തിൻെറ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടില്ല. യു.എന്നിൻെറ കണക്കനുസരിച്ച് അഫ്ഗാനിസ്താനിൽ ഇൗ വർഷം സംഘർഷത്തിലും അനുബന്ധ സംഭവങ്ങളിലുമായി 1700 പൗരൻമാർ കൊല്ലപ്പെടുകയും 3430 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം മറ്റൊരു സംഭവത്തിൽ, ഹെറാത്ത് പ്രവിശ്യയിൽ തട്ടിക്കൊണ്ടുപോയ അഞ്ച് ഡോക്ടർമാരെ അഫ്ഗാൻ സുരക്ഷാസേന രക്ഷപ്പെടുത്തി. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ തട്ടിക്കൊണ്ടു പോയവരിൽ ഒരാൾ െകാല്ലപ്പെടുകയും മറ്റൊരാൾക്ക് പരിേക്കൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.