വിഖ്യാത ഫോ​ട്ടോഗ്രാഫർ ചാ​ര്‍ലി കോ​ള്‍ അ​ന്ത​രി​ച്ചു

22:40 PM
13/09/2019
charley-coles-photo-130919.jpg

ബെ​യ്​​ജി​ങ്​: ടി​യാ​ന​ന്‍മെ​ന്‍ സ്‌​ക്വ​യ​ര്‍ പ്ര​ക്ഷോ​ഭ​ത്തി​​െൻറ പ്ര​തീ​ക​മാ​യി മാ​റി​യ ടാ​ങ്ക് മാ​ന്‍ എ​ന്ന ചി​ത്രം പ​ക​ര്‍ത്തി​യ പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ചാ​ര്‍ലി കോ​ള്‍ അ​ന്ത​രി​ച്ചു. ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ല്‍ ക​ഴി​ഞ്ഞാഴ്ച​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു.  64 വ​യ​സ്സാ​യി​രു​ന്നു. നി​ര​യാ​യി നീ​ങ്ങു​ന്ന പ​ട്ടാ​ള ടാ​ങ്കു​ക​ള്‍ക്കു മു​ന്നി​ല്‍ നി​രാ​യു​ധ​നാ​യി നി​ന്ന് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന യു​വാ​വി​​െൻറ ചി​ത്ര​മാ​ണ്  കോ​ള്‍ പ​ക​ര്‍ത്തി​യ​ത്. കോ​ളി​ന് 1990ൽ ​ലോ​ക പ്ര​സ് ഫോ​ട്ടോ അ​വാ​ര്‍ഡ് ഈ ​ചി​ത്രം നേ​ടി​ക്കൊ​ടു​ത്തു.

1989 ജൂ​ണ്‍ അ​ഞ്ചി​നാ​യി​രു​ന്നു ഇ​ത്. ടി​യാ​ന​ന്‍മെ​ന്‍ സ്‌​ക്വ​യ​റി​ല്‍ മൂ​വാ​യി​ര​ത്തോ​ളം പ്ര​ക്ഷോ​ഭ​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ന് പി​റ്റേ ദി​വ​സ​മാ​ണ് ചി​ത്രം പ​ക​ര്‍ത്തി​യ​ത്. ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ചി​ഹ്ന​മാ​യി ഈ ​ചി​ത്രം മാ​റി. ന്യൂ​സ് വീ​ക്കി​നു വേ​ണ്ടി​യാ​ണ് ചാ​ര്‍ലി കോ​ള്‍ ചി​ത്ര​മെ​ടു​ത്ത​ത്. 

Loading...
COMMENTS