Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒറ്റകൈയിൽ പാമ്പിനെ നിലത്തടിച്ചു; യുവാവിന്‍റെ വിഡിയോ വൈറൽ-Video

text_fields
bookmark_border
indonesian Man caught snake in train
cancel

ജക്കാർത്ത: വാവാ സുരേഷിനെ കണ്ട് ശീലിച്ച നമുക്ക് ഒരു പക്ഷെ പാമ്പു പിടുത്തം വലിയ സംഭവമായിരിക്കില്ല. എന്നാൽ പാമ്പിനെ കൈയോടെ പിടിച്ച് നിലത്തടിക്കാനുള്ള ധൈര്യമുണ്ടോ? അത് പലർക്കും ഉണ്ടാവാൻ സാധ്യത ഇല്ല.

തിരക്കേറിയ ട്രെയിനിന്‍റെ ബെർത്തിൽ ക‍യറി കൂടിയ പാമ്പിനെ അനായാസമായി വലിച്ച് താഴെയിട്ട യുവാവ് ഇന്‍റർനെറ്റിൽ ഹീറോ ആയത് അങ്ങനെയാണ്. ജക്കാർത്തയിലാണ് സംഭവം. ബോഗോസിൽ നിന്നും ജക്കാർത്തയിലേക്ക് പോവുക‍യായിരുന്നു ട്രെയിൻ. യാത്രക്കാരുടെ  ബാഗ് സൂക്ഷിച്ചിരുന്ന ബെർത്തിൽ പെട്ടെന്നൊരു പാമ്പ്. ആളുകൾ പേടിക്കാൻ പിന്നെ കാരണം വേണോ. എല്ലാവരും ട്രെയിനിലൂടെ നാലു പാടും ചിതറിയോടി. പെട്ടെന്ന് യാത്രക്കാരിൽ നിന്ന് ഒരു ചെറുപ്പക്കാരൻ പാമ്പിനെ ബെർത്തിൽ നിന്നും വലിച്ചെടുത്തു നിലത്ത് ഒറ്റ‍യടി പാമ്പിന്‍റെ കഥ കഴിഞ്ഞു. 

ആരോ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ വൈറലായതോടെ ചെറുപ്പക്കാരന് ആശംസകളുടെ പ്രവാഹം. ഒറ്റ ദിവസം കൊണ്ട് പയ്യൻ ഇന്‍റർനെറ്റിലെ ഹീറോ ആയി മാറി. എന്നാൽ ആളാരാണെന്ന് ആർക്കും ഇതു വരെ പിടികിട്ടിയിട്ടില്ലെന്നതാണ് രസം.

ഇതിനിടെ ട്രെയിനിൽ ബുദ്ധിമുട്ട് നേരിട്ടതിൽ റെയിൽവേ അധികൃതർ യാത്രക്കാരോട് ക്ഷമ ചോദിച്ചു. സർക്കാർ നിരോധിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ജീവികളെയുമായി ഇന്തോനേഷ്യയിൽ ആളുകൾ യാത്ര ചെയ്യുക പതിവാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Caught on cam: Indonesian man kills snake with bare hands on a train- World News
Next Story