ജപ്പാനിലെ ജയിലുകളിൽ മനുഷത്വരഹിതമായ സാഹചര്യം -കാർലോസ് ഗോൻ
text_fieldsബെയ്റൂത്ത്: ജപ്പാനെതിരെ രൂക്ഷ വിമർശനവുമായി നിസാൻ മുൻ തലവൻ കാർലോസ് ഗോൻ. ജപ്പാനിലെ ജയിലുകളിൽ മനുഷത്വരഹിത മായ സാഹചര്യമാണ് നില നിൽക്കുന്നത്. തനിക്കെതിരെ വ്യാജ തെളിവുകളാണ് നിലവിലുള്ളെതന്നും അദ്ദേഹം ലെബനാനിൽ നടത് തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജപ്പാനിൽ മരിക്കുക അല്ലെങ്കിൽ രക്ഷപ്പെടുക. ഈ രണ്ട് വഴികളാണ് എൻെറ മുന്നില ുണ്ടായിരുന്നത്. ഇത് രണ്ടിൽ നിന്നും ഒരു തെരഞ്ഞെടുപ്പ് നടത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. 17 വർഷം താൻ പ്രവർത്തിച്ചത് ജപ്പാന് വേണ്ടിയായിരുന്നു. എന്നാൽ, അവിടെ നിന്ന് നീതി കിട്ടിയില്ലെന്ന് ഗോൻ പറഞ്ഞു.
താൻ എങ്ങനെ രക്ഷപ്പെട്ടുവെന്ന് ഇപ്പോൾ വ്യക്തമാക്കാനില്ല. എൻെറ രക്ഷപ്പെടലിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയാൽ അത് പലരെയും കുഴപ്പത്തിലാക്കും. 99.4 ശതമാനം കുറ്റവാളികളും ശിക്ഷിക്കപ്പെടുന്ന ഒരു വ്യവസ്ഥയെയാണ് താൻ നേരിട്ടതെന്നും ഗോൻ ഓർമിപ്പിച്ചു.
സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിൽ ജാമ്യത്തിലിറങ്ങിയതിന് ശേഷമായിരുന്നു ഗോൻ രാജ്യം വിട്ടത്. വീട്ടിൽ നടന്ന സംഗീത വിരുന്നിന് ശേഷം സംഗീത ഉപകരണങ്ങൾ വെക്കുന്ന പെട്ടിയിൽ കയറി ഗോൻ വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് സ്വകാര്യ വിമാനത്തിൽ ലെബനാനിൽ എത്തിയെന്നാണ് അനുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
