പോപ്പിെൻറ സാമ്പത്തിക ഉപദേഷ്ടാവിനെതിരെ പീഡന കേസ്
text_fields
മെൽബൺ: പോപ് ഫ്രാൻസിസിെൻറ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കർദിനാൾ ജോർജ് പെല്ലിെനതിരെ ആസ്ട്രേലിയൻ പൊലീസ് െലെംഗിക പീഡനത്തിന് കേസെടുത്തു. ഒന്നിലേറെ പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് എന്ന് വിക്ടോറിയ പൊലീസ് ഡെപ്യൂട്ടി കമീഷണർ ഷെയ്ൻ പാറ്റൻ പറഞ്ഞു.
എന്നാൽ, കർദിനാൾ പെൽ ആരോപണം നിഷേധിച്ചു. കർദിനാൾ പെൽ ജൂലൈ 18ന് മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു. ആസ്ട്രേലിയയിലെ കത്തോലിക്കൻ പ്രതിനിധികൾ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.കഴിഞ്ഞമാസം പൊലീസിനു ലഭിച്ച നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് കർദിനാൾ പെല്ലിനെതിരെ കേസ് ചാർജ് ചെയ്തത്. കർദിനാളിന് പ്രത്യേക പരിഗണന നൽകില്ലെന്ന് പൊലീസ് പറഞ്ഞു. കേസിെൻറ കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
