Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്ഗാനിൽ കാർ​ ബോംബ്​...

അഫ്ഗാനിൽ കാർ​ ബോംബ്​ സ്​ഫോടനം: അഞ്ച്​ പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
അഫ്ഗാനിൽ കാർ​ ബോംബ്​ സ്​ഫോടനം: അഞ്ച്​ പേർ കൊല്ലപ്പെട്ടു
cancel

ഗസ്നി (അഫ്ഗാനിസ്​ഥാൻ): രഹസ്യാന്വേഷണ ഏജൻസിക്ക്​ സമീപം നടന്ന കാർ ബോംബ് ആക്രമണത്തിൽ  അഞ്ച് പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ അഫ്ഗാനിസ്​ഥാനിലെ കിഴക്കൻ പ്രവിശ്യയായ ഗസ്നിയിലാണ്​ സംഭവം. മരിച്ചവരിലും പരിക്കേറ്റവരിലും അധികവും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ്.

നഗരത്തിലെ ദേശീയ സുരക്ഷാ കാര്യാലയം ലക്ഷ്യമിട്ടാണ് അക്രമികളെത്തിയതെന്ന്​ കരുതുന്നതായി ഗവർണറുടെ വക്താവ് വാഹിദുല്ല ജുമാസദ വാർത്ത ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. കാബൂളിലെ ആഭ്യന്തര മന്ത്രാലയവും ഗസ്നിയിലെ ആരോഗ്യ വകുപ്പും ആക്രമണം സ്ഥിരീകരിച്ചു.

അതിരാവിലെ നടന്ന ആക്രമണത്തി​​െൻറ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. അഫ്​ഗാൻ പ്രസിഡൻറ്​ അഷ്‌റഫ് ഗനിയും മുഖ്യ എതിരാളി അബ്ദുല്ല അബ്ദുല്ലയും അധികാര പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ബോംബാക്രമണം നടന്നത്. വാഷിങ്​ടൺ സ്വാഗതം ചെയ്ത ഈ കരാർ താലിബാനുമായി സമാധാന ചർച്ചകൾ ആരംഭിക്കുന്നതിന് വഴിയൊരുക്കുമെന്നാണ്​ പ്രതീക്ഷ. ഈ പുതിയ രാഷ്​ട്രീയ നീക്കത്തിൽ എതിർപ്പുള്ളവരാണോ സ്​ഫോടനത്തിന്​ പിന്നിലെന്ന്​ വ്യക്​തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthanasiacar bomb
News Summary - Car bomb kills at least five in east Afghanistan
Next Story