സിറിയ-തുർക്കി അതിർത്തിയിൽ കാർബോംബ്​ സ്​ഫോടനം; 13 മരണം

07:22 AM
03/11/2019
syria

ഡമാസ്​കസ്​: സിറിയ-തുർക്കി അതിർത്തി നഗരത്തിലുണ്ടായ കാർബോംബ്​ സ്​ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു.​ തുർക്കി പ്രതിരോധ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​. അതിർത്തി നഗരമായ ടെൽ ആബ്​യാദിലാണ്​ സ്​ഫോടനമുണ്ടായത്​.

സിറയയിലുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായി തുർക്കി പ്രതിരോധ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. വീടുകളിലേക്ക്​ മടങ്ങുകയായിരുന്ന സാധാരണക്കാരായ പൗരൻമാരെയാണ്​ തീവ്രവാദികൾ ലക്ഷ്യമിട്ടതെന്നും തുർക്കി വ്യക്​തമാക്കി.

കുർദുകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന നഗരം കഴിഞ്ഞ മാസമാണ്​ തുർക്കി പിടിച്ചെടുത്തത്​. വൈ.പി.ജി സൈന്യത്തിനെതിരെ തുർക്കി ആക്രമണം തുടങ്ങിയതോടെ കടുത്ത പോരാട്ടത്തിന്​ ടെൽ ആബ്​യാദ്​ സാക്ഷ്യം വഹിച്ചിരുന്നു. 

Loading...
COMMENTS