പാകിസ്താനിൽ മന്ത്രിസഭ രൂപവത്കരണത്തിന് തിരക്കിട്ട നീക്കം
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ പി.എം.എൽ-എൻ ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പ് ഫലം തള്ളിയതിനിടെ പുതിയ സർക്കാർ രൂപവത്കരണത്തിന് തിരക്കിട്ട നീക്കം. 115 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ നേതാവ് ഇംറാൻ ഖാെൻറ നേതൃത്വത്തിലാണ് ചെറിയ കക്ഷികളുമായി ചേർന്ന് മന്ത്രിസഭ രൂപവത്കരണത്തിന് ശ്രമം തുടരുന്നത്.
ആറു സീറ്റുകളുള്ള മുത്തഹിദ ഖൗമി മൂവ്െമൻറ് ഉൾപ്പെടെ സംഘടനകൾ പി.ടി.െഎക്ക് പിന്തുണ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. സഖ്യകക്ഷി സർക്കാർ രൂപവത്കരണത്തിന് ആവശ്യമായ പിന്തുണ ലഭിച്ചതായി പാർട്ടി വക്താവ് ഫവാദ് ചൗധരി പറഞ്ഞു. ദേശീയ അസംബ്ലികളിലേക്കും പ്രവിശ്യ നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പ് ഫലം വിവിധ പാർട്ടികളുടെ സർവകക്ഷിയോഗം തള്ളിക്കളഞ്ഞിരുന്നു.
സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പിഎംഎൽ-എൻ അധ്യക്ഷൻ ശഹബാസ് ശരീഫ്, ജംഇയ്യത്ത് ഉലമായെ ഇസ്ലാം നേതാവ് മൗലാന ഫസ്ലുർറഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ ഇസ്ലാമാബാദിൽ ചേർന്ന സർവകക്ഷിയോഗം ആവശ്യപ്പെട്ടു. അതുവരെ പ്രക്ഷോഭംതുടരുമെന്നും നിലവിലെ സാഹചര്യങ്ങളെ പ്രതിരോധിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. പ്രതിപക്ഷത്തിരിക്കാൻ തയാറെന്ന് ശഹബാസ് ശരീഫ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാർട്ടിയുടെ നിലപാട് മാറ്റം. പാകിസ്താൻ പീപ്പ്ൾസ് പാർട്ടിയും(പി.പി.പി) മുത്തഹിദ മൂവ്മെൻറും(എം.ക്യൂ.എം)യോഗത്തിൽ പെങ്കടുത്തില്ല.
ഇപ്പോൾ നടന്നത് തെരഞ്ഞെടുപ്പല്ലെന്നും ജനങ്ങളെ അടിച്ചമർത്തിയാണ് ഇംറാെൻറ പാർട്ടി വോട്ടുകൾ നേടിയതെന്നും റഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യം അംഗീകരിക്കാത്തപക്ഷം പാർട്ടികളുടെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ദേശീയ അസംബ്ലിയിലെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. മുത്തഹിദ മജ്ലിസെ അമാൽ പാകിസ്താൻ, അവാമി നാഷനൽ പാർട്ടി, പഖ്തൂൻഖ്വ മില്ലി അവാമി പാർട്ടി, ഖ്വാമി വതൻ പാർട്ടി എന്നിവയും യോഗത്തിൽ പെങ്കടുത്തു.
െതരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാകിസ്താനിൽ നടന്ന സംഭവവികാസങ്ങളിൽ യു.എസ് ആശങ്ക പ്രകടിപ്പിച്ചു. െതരഞ്ഞെടുപ്പ് വിജയകരമായി നടപ്പാക്കിയതിന് ഐക്യരാഷ്ട്ര സഭ തെരഞ്ഞെടുപ്പ് കമീഷനെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
