മ്യാൻമറിൽ സൈന്യത്തെ വിമർശിച്ചതിന് സംവിധായകന് തടവ്
text_fieldsയാംഗോൻ: മ്യാൻമറിൽ സൈന്യത്തെ വിമർശിച്ചതിന് സിനിമ സംവിധായകന് ഒരു വർഷം തടവുശിക്ഷ. മനുഷ്യാവകാശങ്ങൾ മൂലകൃതിയാക്കി രചിക്കപ്പെട്ട സിനിമ പ്രദർശനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മിൻ തിൻ കൊ കൊ യിക്കെതിരെയാണ് ശിക്ഷ വിധിച്ചത്. സൈന്യത്തിനു കൂടുതൽ അധികാരം നൽകുന്ന ഭരണഘടനയെ ഫേസ്ബുക്കിലൂടെ വിമർശിച്ചതിന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജനങ്ങൾക്ക് അധികാരം കൈമാറിയിട്ടും മ്യാൻമർ പാർലമെൻറിലെ മൂന്നിലൊരു ഭാഗം സൈന്യത്തിന് സംവരണം ചെയ്തതാണ്.
മൂന്നു മന്ത്രിസ്ഥാനങ്ങളും സൈനിക ഉദ്യോഗസ്ഥർക്ക് നീക്കിവെച്ചിട്ടുമുണ്ട്. വിധി പ്രതീക്ഷിച്ചതാണെന്ന് മിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. റോഹിങ്ക്യൻ കൂട്ടക്കൊലയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടതിന് മ്യാൻമർ കോടതി തടവിലാക്കിയ റോയിട്ടേഴ്സ് ലേഖകരെ പാർപ്പിച്ചിരുന്ന ജയിലിലാണ് ഇദ്ദേഹവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
