Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2019 5:27 PM GMT Updated On
date_range 9 Sep 2019 5:27 PM GMTബുർകിന ഫാസോയിൽ രണ്ട് ആക്രമണങ്ങളിൽ 29 പേർ കൊല്ലപ്പെട്ടു
text_fieldsഔഗഡൗഗവു: തെക്കൻ ബുർകിന ഫാസോയിൽ പ്രാദേശിക ഭീകരസംഘത്തിെൻറ നേതൃത്വത്തിൽ ഞായറാഴ ്ചയുണ്ടായ രണ്ട് അക്രമസംഭവങ്ങളിൽ 28 പേർ കൊല്ലപ്പെട്ടതായി സർക്കാർ അറിയിച്ചു. ബർ സലോഗോ മേഖലയിൽ ആളുകളും ചരക്കുമായി പോവുകയായിരുന്ന വാഹനത്തിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടതായി സർക്കാർ വക്താവ് റെമിസ് ഫുൽഗൻസി ദൻജിനൗ പറഞ്ഞു. ഇവിടെ കൊല്ലപ്പെട്ടവരിലധികവും വ്യാപാരികളാണ്.
50 കിലോമീറ്റർ അകലെ ഭക്ഷ്യധാന്യവുമായി വരിവരിയായി നീങ്ങിയ വാഹനങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. മുച്ചക്ര വാനുകളുടെ ഡ്രൈവർമാരാണ് കൊല്ലപ്പെട്ടവരിലധികവും. ഭക്ഷ്യസാധനങ്ങൾക്ക് പുറമെ ജനങ്ങളെയും കൊണ്ടുപോകാൻ അനുമതിയുള്ള വാഹനങ്ങളാണിവ. സംഭവസ്ഥലത്ത് സൈന്യത്തെ വിന്യസിച്ചതായും തിരച്ചിൽ നടക്കുന്നുണ്ടെന്നും സർക്കാർ വക്താവ് പറഞ്ഞു. 2015 മുതൽ ആഭ്യന്തര ഭീകരവാദികളുടെ ആക്രമണം നേരിടുന്ന രാജ്യത്ത് ഈ മാസാദ്യം തെക്കൻ ബുർകിന ഫോസയിലെ സൈനികതാവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടിരുന്നു.

Next Story