റിപ്പബ്ലിക് ദിനത്തില്‍ ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിഞ്ഞു VIDEO
text_fieldsദുബൈ: ഇന്ത്യയുടെ 68ാമത് റിപ്പബ്ളിക് ദിനത്തില്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിഞ്ഞു. ഇന്ത്യന്‍ പതാകയുടെ കുങ്കുമവും വെള്ളയും പച്ചയും നിറങ്ങളിലുള്ള എല്‍.ഇ.ഡി ലൈറ്റുകള്‍ ചേര്‍ന്ന് രാത്രിയില്‍ ഗോപുരത്തെ അലംകൃതമാക്കിയത്.
ബുര്‍ജ് ഖലീഫയുടെ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അറബിയിലും ഇംഗ്ളീഷിലുമായി ഈ വിവരം ട്വീറ്റ് ചെയ്തു. അബൂദബി കിരീടാവകാശിയും യുനൈറ്റഡ് അറബ് എമിറേറ്റ്സിന്‍െറ സായുധസേന ഉപമേധാവിയുമായ ഖലീഫ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനോടുള്ള ആദരസൂചകമായാണ് 823 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് ബുര്‍ജ് ഖലീഫ എന്ന പേര് ചാര്‍ത്തിയത്.
അബൂദബി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനാണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ളിക് ദിന പരേഡിലെ മുഖ്യാതിഥിയായി പങ്കെടുത്തത്.
#WATCH Dubai's #BurjKhalifa lit up in colours of the Indian Flag on #RepublicDay eve pic.twitter.com/QlxTUUIYQh
— ANI (@ANI_news) January 25, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
