Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightചൈനയെ വിറപ്പിച്ച്​...

ചൈനയെ വിറപ്പിച്ച്​ ബ്ലാക്​ ഡെത്ത്​; കണ്ടെത്തിയത്​ എലികൾ പരത്തുന്ന പകർച്ചവ്യാധി

text_fields
bookmark_border
black-death-china
cancel

ബീജിങ്​: ലോകം കോവിഡ്​ ബാധയെ പിടിച്ചുകെട്ടാനുള്ള കഠിന ശ്രമങ്ങൾ തുടരുന്നതിനിടെ ചൈനയിൽ നിന്നും പുതിയ പകർച്ചവ്യാധി ഭീഷണി. കാടുകളിൽ കാണപ്പെടുന്ന എലി വർഗത്തിൽ പെട്ട മാർമോട്ട്​സ്​ എന്ന ജീവികൾ പരത്തുന്നത്​ എന്ന്​​​ കരുതപ്പെടുന്ന ബ്ലൂബോണിക്​ പ്ലേഗാണ്​ പുതിയ ആശങ്ക വിതച്ചിരിക്കുന്നത്​. ബ്ലാക്​ ഡെത്ത്​ എന്നറിയപ്പെടുന്ന രോഗം കണ്ടെത്തിയത്​ റഷ്യയോടും മംഗോളിയയോടും അതിർത്തിപങ്കിടുന്ന ചൈനയിലെ സ്വയം ഭരണപ്രദേശമായ ഇന്നർ മംഗോളിയയിലാണ്. മാർമോട്ടുകളെ ഭക്ഷിച്ചതിനെ തുടർന്നാണ്​​ രോഗം പടർന്നതെന്ന്​ റിപ്പോർട്ടുകളുണ്ട്​.

ചൈനയിൽ എച്ച്​ 1 എൻ 1 വംശത്തിൽ പെടുന്ന പുതിയ ജി4 വൈറസ്​ കണ്ടെത്തിയതായി ദിവസങ്ങൾക്ക്​ മുമ്പ്​​ ഗവേഷകർ വെളിപ്പെടുത്തിയിരുന്നു​. അതിന്​ പിന്നാലെയാണ്​ പുതിയ വൈറസ്​ കണ്ടെത്തിയിരിക്കുന്നത്​​. നിലവിൽ നാല്​ പേരാണ്​ ചികിത്സയിലുള്ളത്​​​. ജൂലൈ ഒന്നിന്​ 27ഉം 17ഉം വയസുകാരായ രണ്ടുപേരെ പടിഞ്ഞാറൻ മംഗോളിയയിലെ രണ്ട്​ ആശുപത്രികളിൽ ബ്ലൂബോണിക്​ പ്ലേഗ്​ ബാധിച്ചതിനെ തുടർന്ന്​ ചികിത്സിച്ചിരുന്നതായി ചൈനീസ്​ മാധ്യമം റിപ്പോർട്ട്​ ചെയ്​തിരുന്നു. 

ബ്ലൂബോണിക്​ പ്ലേഗുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പ്​ കാലയളവ്​ 2020 അവസാനം വരെ തുടരുമെന്ന്​ പ്രദേശിക ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്​. രോഗികളുമായി സമ്പർക്കം പുലർത്തിയ 146 പേരെ ​െഎസൊലേറ്റ്​ ചെയ്യുകയും പ്രദേശിക ആശുപത്രികളിൽ ചികിത്സിക്കുകയും ചെയ്​തിട്ടുണ്ട്​. രോഗം പരത്തുന്ന എലിവർഗത്തിൽ പെട്ട ജീവിയെ ഇനി ഭക്ഷിക്കരുതെന്നും മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

ആരോഗ്യവാനായ ഒരാൾക്ക്​ 24 മണിക്കൂറുകൾക്കുള്ളിൽ ജീവൻ നഷ്​ടപ്പെടാൻ തക്കവണ്ണം അപകടകാരിയായ രോഗമാണ്​ ബ്ലാക്​ഡെത്ത്​. മാർമോട്ടുകളുടെ ശരീരത്തിൽ കാണപ്പെടുന്ന ചെള്ള്​ പോലുള്ള ചെറുജീവി കടിച്ചാലും മനുഷ്യരിലേക്ക്​​ രോഗം പടരും​. രോഗിയുടെ ശ്വാസത്തിലൂടെ മറ്റുള്ളവരിലേക്കും വ്യാപിക്കും. എന്നാൽ, രോഗം കണ്ടെത്തിയ ഉടനെ ചികിത്സിച്ചാൽ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നും​ വിദഗ്​ധർ പറയുന്നു​. 

പതിനാലാം നൂറ്റാണ്ടിൽ ലോകത്തെ വിറപ്പിച്ച ബ്ലൂബോണിക്​ പ്ലേഗ്​ യൂറോപ്പിൽ കൊലപ്പെടുത്തിയത്​​ ഇരുപത്​ കോടിയോളം ജനങ്ങളെയിരുന്നു. രോഗം ബാധിച്ചാൽ ഒന്ന് മുതൽ ഏഴ് ദിവസത്തിനകം രോഗ ലക്ഷണങ്ങൾ പ്രകടമാകും. വിറയലോടുകൂടിയ പനി,തലവേദന, ശരീരവേദന, ഛർദ്ദിൽ എന്നിവയുണ്ടാകം. അണുബാധയുണ്ടായാൽ അതിവേഗം ന്യുമോണിയയും വരും. ഐസൊലേറ്റ് ചെയ്തുകൊണ്ട്​ തന്നെയാണ്​ രോഗ ബാധിതരെ ചികിത്സിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaH1N1
News Summary - Bubonic Plague or Black Death, New Bacterial Disease Reported in China
Next Story