ഇൗജിപ്തിൽ ബ്രദർഹുഡ് നേതാവ് വഗ്ദി ഗുനഇൗമിന് വധശിക്ഷ
text_fieldsകൈറോ: മുസ്ലിം ബ്രദർഹുഡ് നേതാവും പ്രഭാഷകനുമായ വഗ്ദി അബ്ദുൽഹമീദ് മുഹമ്മദ് ഗുനഇൗമിനെ ഇൗജിപ്ത് കോടതി വധശിക്ഷക്കു വിധിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസിയെ 2013ൽ അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടശേഷം രാജ്യത്ത് തീവ്രവാദസംഘം വളർത്തിക്കൊണ്ടുവരാൻ ശ്രമിച്ചു എന്നാരോപിച്ചാണ് ശിക്ഷ. വിചാരണവേളയിൽ അദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല.
2012ൽ രാജ്യത്ത് കലാപത്തിന് ശ്രമിച്ചു എന്നതുൾപ്പെടെ മറ്റു കേസുകളിലും ഇദ്ദേഹം വിചാരണ നേരിടുകയാണ്. ഭരണഘടനക്കും സർക്കാറിനും എതിരായ പ്രവർത്തനങ്ങളാണ് 2013 മുതൽ 2015 വരെ സംഘം നടത്തിയതെന്നും ആരോപണമുണ്ട്.
ഇപ്പോൾ തുർക്കിയിൽ കഴിയുന്ന ഗുനഇൗമിനൊപ്പം മറ്റു രണ്ടുപേർക്കുകൂടി വധശിക്ഷ വിധിച്ചിട്ടുണ്ട്. അഞ്ചുപേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിട്ടുണ്ട്. മുർസിയെ പുറത്താക്കിയശേഷം അദ്ദേഹത്തിെൻറ അനുകൂലികളായ നിരവധി പേർക്ക് ഇൗജിപ്തിലെ കോടതികൾ വധശിക്ഷ വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
