ബ്രസീൽ നിയമമന്ത്രി രാജിവെച്ചു
text_fieldsസാവോപോളോ: പ്രസിഡൻറുമായുള്ള ഭിന്നതമൂലം ബ്രസീൽ നിയമ മന്ത്രി സെർജയോ മോറോ രാജിവെച്ചു. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കേസ് അന്വേഷണത്തിന് ചുക്കാൻ പിടിച്ച ജഡ്ജി കൂടിയായിരുന്നു ഇദ്ദേഹം. ഫെഡറൽ പൊലീസ് മേധാവിയെ പ്രസിഡൻറ് ജയ്ർ ബൊൽസൊനാരോ പുറത്താക്കിയതിനു പിന്നാലെയാണ് മോറോയുെട രാജി.
ബൊൽസൊനാരോക്ക് താൽപര്യമുള്ളയാളെ ഇൻറലിജൻസ് തലപ്പത്തേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടതായി മോറോ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇക്കാര്യം ബൊൽസൊനാരോ നിഷേധിച്ചിരുന്നു. ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ബ്രസീൽ പ്രോസിക്യൂട്ടർ അഗസ്റ്റോ അരാസ് സുപ്രീംകോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.
അഴിമതിക്കെതിരായ പൊലീസിന്റെ അന്വേഷണങ്ങളിൽ പ്രസിഡൻറ് ഇടപെടുന്നതായും മോറോ ആരോപിച്ചു. ഈ മാസാദ്യം ആരോഗ്യ മന്ത്രി ലൂയിസ് ഹെൻറിക് മണ്ടേറ്റയെയും ബൊൽസൊനാരോ പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
