ഫാസിൽ ഹസൻ ആബിദിന് ആയിരങ്ങളുടെ യാത്രാമൊഴി
text_fieldsധാക്ക: വെള്ളിയാഴ്ച അന്തരിച്ച ബംഗ്ലാദേശിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഫാസിൽ ഹസൻ ആബിദിന് (83) ആയിരങ്ങളുടെ യാത്രാമൊഴി. ലോകത്തെ ഏറ്റവും വലിയ സർക്കാറിതര സന്നദ്ധ സംഘടനകളിലൊന്നായ (എൻ.ജി.ഒ) ‘ബ്രാകി’െൻറ സ്ഥാപകൻ കൂടിയായ ആബിദിെൻറ മൃതദേഹം ധാക്ക സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പതിനായിരത്തിലേറെ പേരാണ് കാണാനെത്തിയത്. നെബേൽ ജേതാവ് മുഹമ്മദ് യൂനുസ്, മുതിർന്ന രാഷ്ട്രീയ നേതാക്കൾ, നയതന്ത്ര പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിച്ചു.
1972ൽ അദ്ദേഹം സ്ഥാപിച്ച ‘ബ്രാക്’ വഴി 15 കോടിയോളം ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ബംഗ്ലാദേശിലെ 80 ശതമാനമുണ്ടായിരുന്ന പട്ടിണി 40 ശതമാനമായി മാറ്റിയതിൽ ബ്രാകിെൻറ ചെറുകിട മൂലധന സഹായ പദ്ധതിക്ക് വലിയ പങ്കുണ്ട്. ബ്രാകിന് കീഴിൽ ഒരു ലക്ഷത്തിലേറെ പേർ ബംഗ്ലാദേശിൽ ജോലിചെയ്യുന്നുണ്ട്.
ബംഗ്ലാദേശിന് പുറമെ ഏഷ്യ^ആഫ്രിക്ക മേഖലയിൽ ബ്രാക് സജീവ സാന്നിധ്യമാണ്. മഗ്സാസെ അവാർഡ്, ബ്രിട്ടനിലെ നൈറ്റ്ഹുഡ്, വേൾഡ് ഫുഡ് പ്രൈസ് ബഹുമതികൾ അടക്കം ഒട്ടേറെ അന്താരാഷ്്ട്ര പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ധാക്ക ഖബർസ്ഥാനിലാണ് ആബിദിെൻറ മൃതദേഹം മറവുചെയ്തതെന്ന് ബ്രാക് വക്താവ് ആസിഫ് സാലിഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
