‘ബ്രാക്’ സ്ഥാപകൻ ഫാസിൽ ഹസൻ ആബിദ് നിര്യാതനായി
text_fieldsധാക്ക: ലോകത്തെ ഏറ്റവും വലിയ സർക്കാറിതര സംഘടനകളിൽ (എൻ.ജി.ഒ) ഒന്നായ ‘ബംഗ്ലാദേശ് റൂറൽ അഡ്വാൻസ്മെൻറ് കമ്മിറ്റി’ (ബ്രാക്) സ്ഥാപകൻ ഫാസിൽ ഹസൻ ആബിദ് (83) നിര്യാതനായി. െബ്രയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു. ലണ്ടനിൽ അക്കൗണ്ടൻറായിരുന്ന ആബിദ് ബംഗ്ലാദേശ് യുദ്ധം നടന്ന 1971ൽ ജോലി വിടുകയായിരുന്നു. തുടർന്ന് ലണ്ടനിലെ ഫ്ലാറ്റ് വിറ്റ പണം ഉപയോഗിച്ചാണ് ‘ബ്രാക്’ തുടങ്ങിയത്.
കിഴക്കൻ പാകിസ്താൻ ബംഗ്ലാദേശ് എന്ന പുതിയ രാജ്യമായ ഘട്ടത്തിൽ അഭയാർഥികൾക്ക് സഹായമെത്തിച്ചാണ് ‘ബ്രാകി’െൻറ തുടക്കം. പിന്നീട് ആരോഗ്യപരിരക്ഷ, മൈക്രോഫിനാൻസ്, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലേക്കു കടന്നു. നിലവിൽ ‘ബ്രാകി’ന് വിവിധ രാജ്യങ്ങളിലായി 1,00,000ത്തിലധികം പ്രാദേശിക തൊഴിലാളികളുണ്ട്. 2015ൽ ആബിദിന് വേൾഡ് ഫുഡ് പ്രൈസ് ലഭിച്ചിട്ടുണ്ട്. ലോകമെമ്പാടും കോടിക്കണക്കിനാളുകളെ പട്ടിണിയിൽനിന്ന് കരകയറ്റാനുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചായിരുന്നു ഈ അംഗീകാരം.