ബോംബുകളേ ഞാനെെൻറ കുഞ്ഞു തൗക്കയെ വിട്ടുതരില്ല...
text_fieldsഇദ്ലിബ്: അഞ്ചു വയസ്സുകാരി റിഹാമിെൻറ മുഖവും തലമുടിയും മാത്രമായിരുന്നു, റഷ്യൻ ബേ ാംബുകൾ നുറുക്കിയിട്ട കോൺക്രീറ്റ് കഷ്ണങ്ങളിൽ അകപ്പെടാതെ ബാക്കിയുണ്ടായിരുന്ന ത്. ശരീരമാകെ ഞെരിഞ്ഞമർന്നിട്ടും അവൾ കുഞ്ഞനിയത്തി തൗക്കയുടെ പച്ചക്കുപ്പായത്തിൽന ിന്ന് പിടിവിട്ടില്ല. മരണത്തിെൻറ താഴ്ചയിലേക്ക് അനിയത്തിയെ വിടാതെ കാത്ത റിഹാമി െൻറ കുഞ്ഞുകൈകളിലും മുഖത്തും പേക്ഷ, അൽപനേരം കൂടി മാത്രമേ ജീവെൻറ തുടിപ്പുനിന്നുള്ളൂ. തൗക്ക രക്ഷപ്പെെട്ടങ്കിലും റിഹാമും അവളുടെ ഉമ്മയും മറ്റൊരു സഹോദരിയും സിറിയൻ സർക്കാർ സേനയുടെ കൊടും ക്രൂരതക്കുമുന്നിൽ കീഴടങ്ങി.
റഷ്യയുടെ സഹായത്തോടെ സിറിയൻ സേന രാജ്യത്തെ ഇദ്ലിബ് പ്രവിശ്യയിലെ ആരിയയിലെ പാർപ്പിട സമുച്ചയത്തിൽ ബുധനാഴ്ച നടത്തിയ ബോംബിങ്ങിന് തൊട്ടുടനെ ഒരു പ്രാദേശിക ഫോട്ടോഗ്രാഫർ പകർത്തിയ കരൾ പിളർക്കും ദൃശ്യത്തിലാണ് ഒരിക്കലും മറക്കാൻ കഴിയാത്ത കാഴ്ച ലോകം കണ്ടത്. സമൂഹമാധ്യമങ്ങളിലൂടെ ലോകമനസ്സാക്ഷിയെ നടുക്കിയ ഈ ദൃശ്യം പകർത്തിയത് പ്രാദേശിക വാർത്ത വെബ്സൈറ്റായ എസ്.വൈ 24െൻറ ഫോട്ടോഗ്രാഫർ ബശ്ശാർ അൽശൈഖ് ആണ്. വലിയ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടിട്ടും ഏഴുമാസം പ്രായമുള്ള അനിയത്തി തൗക്കയെ താഴെവിഴാതെ കുപ്പായക്കൈയിൽ പിടിച്ചു നിർത്തുകയായിരുന്നു അഞ്ചു വയസ്സുള്ള റിഹാം അൽ അബ്ദുല്ല. തൊട്ടുമുകളിൽ, ഇവരെ എങ്ങനെ രക്ഷപ്പെടുത്തണമെന്നറിയാതെ തലയിൽ കൈവെച്ച് അലറി വിളിക്കുന്ന ഒരാളെയും ചിത്രത്തിൽ കാണാം. ഇവരുടെതന്നെ മറ്റൊരു സഹോദരി തൊട്ടപ്പുറത്ത് കുടുങ്ങിക്കിടക്കുന്നതിെൻറ ഭാഗിക ദൃശ്യവും ചിത്രത്തിലുണ്ട്.
ഈ മൂന്നു പെൺകുട്ടികളിൽ ഒരാൾ മരിെച്ചന്നും രണ്ടു പേർ ചികിത്സയിലാണെന്നും ഇവരെ ചികിത്സിച്ച തൊട്ടടുത്തുള്ള ആശുപത്രിയിലെ ഡോക്ടർ ഇസ്മായിൽ പറഞ്ഞു. തലക്ക് പരിക്കുള്ള തൗക്ക തീവ്രപരിചരണവിഭാഗത്തിലാണെന്നും രക്ഷപ്പെടുത്താനാവുമെന്ന് പ്രതീക്ഷയുണ്ടെന്നും ഡോക്ടർ പറഞ്ഞു. പരിക്കേറ്റ മൂന്നാമത്തെ പെൺകുട്ടിയായ ദാലിയക്ക് ശസ്ത്രക്രിയ കഴിെഞ്ഞന്നും നില മെച്ചപ്പെെട്ടന്നും മറ്റൊരു ഡോക്ടറും പറഞ്ഞു. ദൃശ്യത്തിൽ ഇല്ലാത്ത ഉമ്മയും മറ്റൊരു സഹോദരി റൗവെയ്നുമാണ് മരിച്ച മറ്റു രണ്ടു പേർ. ആറു കുട്ടികളും മാതാപിതാക്കളും അടങ്ങിയ കുടുംബത്തിലെ അംഗങ്ങളാണിവർ.
സിറിയയുടെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ ഇദ്ലിബിൽ സർക്കാർ വിരുദ്ധ സംഘങ്ങൾക്ക് മേധാവിത്വമുള്ള ആരിയയിൽ ബശ്ശാർ അൽഅസദ് സർക്കാറിെൻറ സേന ഏപ്രിൽ മുതൽ കനത്ത ആക്രമണമാണ് നടത്തുന്നത്.
ജനവാസകേന്ദ്രങ്ങളെപ്പോലും വകവെക്കാതെ നടത്തുന്ന ആക്രമണങ്ങളിൽ നൂറുകണക്കിന് കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള നിരപരാധികൾ മരിച്ചുവീഴുകയാണ്. ഇദ്ലിബിൽ ഈ വർഷം ആകെ മരിച്ച കുട്ടികളെക്കാൾ കൂടുതൽ കഴിഞ്ഞ നാലാഴ്ചക്കുള്ളിൽ മരിച്ചിട്ടുണ്ട്. ബശ്ശാർ അൽ അസദിനുവേണ്ടി റഷ്യയാണ് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അതിനിടെ, വടക്കുപടിഞ്ഞാറൻ സിറിയയിൽ കഴിഞ്ഞദിവസമുണ്ടായ വ്യോമാക്രമണത്തിൽ 15 തദ്ദേശവാസികൾ കൊല്ലപ്പെട്ടു.