ടെക്സസ് വെടിവെപ്പ്: സാബിഖയുടെ മൃതദേഹം പാകിസ്താനിൽ ഖബറടക്കി
text_fieldsകറാച്ചി: അമേരിക്കയിലെ ടെക്സസ് സ്കൂളിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട പാക് വിദ്യാർഥിനി സാബിഖ ശൈഖിെൻറ (17) മൃതദേഹം പാകിസ്താനിൽ ഖബറടക്കി. യു.എസ് കോൺസുലേറ്റ് ഉദ്യോഗസ്ഥരും ബന്ധുക്കളും ചേർന്ന് കറാച്ചി എയർപോർട്ടിൽ ഏറ്റുവാങ്ങിയ മൃതദേഹം സ്വദേശമായ ഷാഫൈസൽ കോളനിയിലെ അസിംപുരയിലാണ് ഖബറടക്കിയത്.
യൂത്ത് എക്സ്േചഞ്ച് പരിപാടിയുടെ ഭാഗമായി യു.എസ് സ്കോളർഷിപ്പോടെയാണ് സാബിഖ ടെക്സാസിലെ സാന്താഫി സ്കൂളിൽ പഠിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്കൂളിൽ വെടിവെപ്പ് നടന്നത്. സാബിഖ ഉൾപ്പെടെ 10പേരാണ് കൊല്ലപ്പെട്ടത്. കുറ്റവാളിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സാബിഖയുടെ പിതാവ് അബ്ദുൽ അസീസ് ശൈഖ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു.
