നടുക്കടലിൽ ബോട്ട് കത്തി; നാല് ഇന്ത്യക്കാരെ സൈന്യം രക്ഷിച്ചു
text_fieldsജിദ്ദ: നടുക്കടലിൽ കത്തിയ ബോട്ടിൽ നിന്ന് നാല് ഇന്ത്യക്കാരെ കിഴക്കൻ മേഖല ഖഫ്ജി ഏരിയ അതിർത്തി സേന രക്ഷപ്പെട ുത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഖഫ്ജി ഏരിയ അതിർത്തി രക്ഷാസേനയാണ് ദമ്മാമിലെ സേർച്ച് ആൻറ് റെസ് ക്യൂ കേന്ദ്രത്തിലേക്ക് വിവരം അറിയിച്ചതെന്ന് കിഴക്കൻമേഖല അതിർത്തി രക്ഷാസേന വക്താവ് കേണൽ അബ്ദുൽ മലിക് ബിൻ അബ്ദുൽ അസീസ് പറഞ്ഞു. അതിർത്തി സേന നിരീക്ഷണം നടത്തുന്നതിനിടയിലാണ് മർകസ് മുനീഫക്ക് വടക്ക് കിഴക്ക് ഏകദേശം എട്ട് മൈൽ അകലെ ഉല്ലാസ ബോട്ടിന് തീ പിടിച്ചത് ശ്രദ്ധയിൽപ്പെട്ടത്.
നാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഉടനെ ആവശ്യമായ സഹായങ്ങൾ നൽകുകയും ബോട്ടിലുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്തു. ആർക്കും പരിക്കില്ല. കടലിൽ പോകുന്നവർ ബോട്ടിെൻറ സുരക്ഷ ഉറപ്പുവരുത്തണമെന്നും സമയബന്ധിതമായി നടത്തേണ്ട അറ്റകുറ്റപ്പണി പൂർത്തിയാക്കിയിരിക്കണമെന്നും വക്താവ് പറഞ്ഞു.