Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസെന്‍റ്...

സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇരട്ട സ്‌ഫോടനം; പത്ത്​ മരണം

text_fields
bookmark_border
സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇരട്ട സ്‌ഫോടനം; പത്ത്​ മരണം
cancel

മോസ്കോ: റഷ്യന്‍ നഗരമായ സ​െൻറ്പീറ്റേഴ്‌സ് ബര്‍ഗിലെ മെട്രോ സ്‌റ്റേഷനില്‍ ഇരട്ട സ്ഫോടനം. സെന്നായ പ്ലോഷഡ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ 10 പേര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. 

സെന്നായ പ്ലോഷഡ് സ്റ്റേഷനും ടെക്നോളജിസ്കി ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷനും ഇടയിലൂടെ ട്രെയിൻ കടന്നുപോകവെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തെ തുടർന്ന് സമീപത്തെ നിരവധി സ്റ്റേഷനുകൾ അടച്ചു. സ്ഫോടനം നടന്നയുടൻതന്നെ ഇവിടെനിന്ന് യാത്രക്കാരെ കൂട്ടത്തോടെ ഒഴിപ്പിച്ചു.  

തിങ്കളാഴ്ച റഷ്യൻ പ്രസിഡൻറ് വ്ലാഡ്മിർ പുടിൻ സ​െൻറ് പീറ്റേഴ്‌സ്ബര്‍ഗ് സന്ദർശിക്കുന്നതിനാൽ സംഭവത്തിന് ഭീകരവാദവുമായി ബന്ധമുണ്ടോ എന്നകാര്യം അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. അപകടത്തിൽ പ്രസിഡൻറ് പുടിൻ അനുശോചനം രേഖപ്പെടുത്തി. സംഭവസ്ഥലത്തുനിന്ന് ലഭിച്ച പൊട്ടാത്ത സ്ഫോടകവസ്തു ഉടൻ നിർവീര്യമാക്കിയെന്നും എന്നാൽ, സ്േഫാടനത്തിന് ഉപയോഗിച്ച വസ്തു ഏതാണെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ലെന്നും സംഭവം അന്വേഷിക്കുന്ന റഷ്യയിലെ ദേശീയ ഭീകര വിരുദ്ധ സമിതി അറിയിച്ചു. സ്ഫോടനത്തി​െൻറ പശ്ചാത്തലത്തിൽ നഗരത്തിെല സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകിയതായി മോസ്കോ ഡെപ്യൂട്ടി മേയർ മാക്സിം ലിക്സ്തോവ് പറഞ്ഞു. 

സ്ഫോടനം നടന്ന് അൽപസമയത്തിനകംതന്നെ ട്രെയിനിൽനിന്ന് തെറിച്ചുവീണവരുടെ ചിത്രങ്ങളും ആംബുലൻസിനുവേണ്ടി നിലവിളിക്കുന്നവരുടെ വിഡിയോ ദൃശ്യങ്ങളും റഷ്യയിലെ സമൂഹമാധ്യമങ്ങൾ പുറത്തുവിട്ടു. 

വിവിധ രാജ്യങ്ങളിൽനിന്ന് നിരവധി വിനോദസഞ്ചാരികളെത്തുന്ന സ​െൻറ് പീറ്റേഴ്സ്ബർഗ് റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ്. സംഭവത്തിൽ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രക്കാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. 

 
 
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russia
News Summary - Blasts hit St Petersburg
Next Story