Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2019 1:16 PM GMT Updated On
date_range 22 April 2019 1:16 PM GMTകൊളംബോയിൽ ബോംബ് നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം
text_fieldsകൊളംബോ: ശ്രീലങ്കയിൽ സ്ഫോടനം നടന്ന പള്ളിക്ക് സമീപം നിർത്തിയിട്ട വാനിൽ സ്ഫോടനം. വാനിൽ കണ്ടെത്തിയ ബോം ബ് നിർവീര്യമാക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. പ്രത്യേക ദൗത്യ സേനയും എയർഫോഴ്സ് സ്ക്വാഡും ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിെട വാൻ ഉൾപ്പെടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ആളപായമിെല്ലന്നാണ് റിേപ്പാർട്ട്.
കഴിഞ്ഞ ദിവസം കൊളംബോയിൽ ക്രിസ്ത്യൻ പള്ളികളിലുൾപ്പെടെ എട്ടിടത്തായി നടന്ന സ്ഫോടന പരമ്പരയിൽ അഞ്ച് ഇന്ത്യക്കാരുൾപ്പെടെ മരണം 290 ആയി ഉയർന്നിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നിൽ തീവ്രവാദ സംഘമായ നാഷണൽ തൗഹീദ് ജമാഅത്ത് ആണെന്ന് ശ്രീലങ്കൻ സർക്കാർ അറിയിച്ചു.
സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേന അർധരാത്രി മുതൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കും.
Next Story