പാ​കി​സ്​​താ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പ​രി​പാ​ടി​യി​ൽ സ്​​ഫോ​ട​നം; 20 മ​ര​ണം

  • മരിച്ചവരിൽ സ്​​ഥാ​നാ​ർ​ഥി​യും

23:10 PM
11/07/2018

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​നി​ലെ പെ​ഷാ​വ​റി​ൽ ചൊ​വ്വാ​ഴ്​​ച തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ലു​ണ്ടാ​യ ചാ​േ​വ​റാ​ക്ര​മ​ണ​ത്തി​ൽ സ്​​ഥാ​നാ​ർ​ഥി​യ​ട​ക്കം 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​വാ​മി നാ​ഷ​ന​ൽ പാ​ർ​ട്ടി​യു​ടെ (എ.​എ​ൻ.​പി) പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ലാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പാർട്ടിയുടെ പ്ര​വി​ശ്യ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന ഹാ​റൂ​ൻ ബി​ലോ​ർ എ​ന്ന സ്​​ഥാ​നാ​ർ​ഥി​യാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ​സം​ഭ​വ​ത്തി​ൽ 69 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു.

ജൂ​ലൈ 25ന്​ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ്​ രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച ആ​ക്ര​മ​ണ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 200ലേ​റെ വ​രു​ന്ന ജ​ന​ക്കൂ​ട്ട​​ത്തോ​ട്​ ഹാ​റൂ​ൻ ബി​ലോ​ർ സം​സാ​രി​ക്കാ​നി​രി​ക്കെ​യാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം പാ​ക്​ താ​ലി​ബാ​ൻ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. അ​വാ​മി നാ​ഷ​ന​ൽ പാ​ർ​ട്ടി​യു​ടെ പ്ര​മു​ഖ പ്രാ​ദേ​ശി​ക നേ​താ​വാ​യ ഹാ​റൂ​ൻ ബി​േ​ലാ​റി​നെ വ​ധി​ക്കാ​നാ​ണ്​ ആ​ക്ര​മ​ണ​മെ​ന്ന്​ ക​രു​തു​ന്ന​താ​യി പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. 2012ൽ ​ഇ​ദ്ദേ​ഹ​ത്തി​​​െൻറ പി​താ​വ്​ ബാ​ഷി​ർ ബി​ലോ​ർ സ​മാ​ന​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.  ഖൈ​ബ​ർ പു​ഖ്​​തൂ​ൻ​ഖ്വ പ്ര​വി​ശ്യ​യി​ലെ എ.​എ​ൻ.​പി നേ​താ​ക്ക​ളെ താ​ലി​ബാ​ൻ സ്​​ഥി​ര​മാ​യി ല​ക്ഷ്യം​വെ​ക്കാ​റു​ണ്ട്.


തെ​ര​ഞ്ഞെ​ട​ു​പ്പി​ൽ സു​ര​ക്ഷ​ഭീ​ഷ​ണി​യു​ള്ള​താ​യി നേ​ര​ത്തേ പാ​ക്​ സൈ​നി​ക വൃ​ത്ത​ങ്ങ​ൾ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. 
തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ശേ​ഷം പൊ​തു​വി​ൽ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം നി​ല​നി​ന്ന രാ​ജ്യ​ത്ത്​ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ആ​ക്ര​മ​ണം ആ​ശ​ങ്ക സൃ​ഷ്​​ടി​
ച്ചി​ട്ടു​ണ്ട്.

Loading...
COMMENTS