അഫ്ഗാൻ സർവകലാശാലക്കടുത്ത് സ്ഫോടനം; എട്ടുമരണം
text_fieldsകാബൂൾ: അഫ്ഗാനിസ്താനിൽ 18 വർഷമായി തുടരുന്ന സംഘർഷം അവസാനിക്കുന്നില്ലെന്ന സൂചന യുമായി കാബൂൾ സർവകലാശാലക്കടുത്ത് സ്ഫോടനം.
വിദ്യാർഥികൾ പരീക്ഷയെഴുതാൻ തയ ാറെടുക്കുേമ്പാഴാണ് സർവകലാശാലയുടെ കവാടത്തിനടുത്ത് സ്ഫോടനം നടന്നത്. എട്ടുപേർ െകാല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആക്രമണത്തിൽ പങ്കില്ലെന്ന് താലിബാൻ അറിയിച്ചു. താലിബാനെ പോലെ ഐ.എസും സജീവമാണ് അഫ്ഗാനിസ്താനിൽ. പരിക്കേറ്റവരിൽ കൂടുതലും വിദ്യാർഥികളാണ്. രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളെയും സർവകലാശാലകളെയും ആഘോഷപരിപാടികളെയും ലക്ഷ്യം വെച്ച് ആക്രമണങ്ങൾ പതിവാണ്.
കഴിഞ്ഞാഴ്ച വിവാഹച്ചടങ്ങിനിടെ നടന്ന ചാവേറാക്രമണത്തിെൻറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.
