Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഈജിപ്തിലെ ക്രിസ്തീയ...

ഈജിപ്തിലെ ക്രിസ്തീയ ദേവാലയത്തില്‍ സ്ഫോടനം; 25 മരണം

text_fields
bookmark_border
ഈജിപ്തിലെ ക്രിസ്തീയ ദേവാലയത്തില്‍ സ്ഫോടനം; 25 മരണം
cancel
കൈറോ: കൈറോയിലെ  സെന്‍റ് മാര്‍ക്സ് കത്തീഡ്രലിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഞായറാഴ്ച പതിവ് കുര്‍ബാന നടന്നുകൊണ്ടിരിക്കെ പ്രാദേശിക സമയം പത്തിനായിരുന്നു സംഭവം. പള്ളിയില്‍ നിരവധി വിശ്വാസികളുണ്ടായിരുന്നു. ഈജിപ്ഷ്യന്‍ ടെലിവിഷന്‍ ചാനലാണ് വിവരം പുറത്തുവിട്ടത്. ഈജിപ്തിലെ ഓര്‍ത്തഡോക്സ് ക്രൈസ്തവ വിശ്വാസികളുടെ പ്രധാന പള്ളിയാണിത്. ക്രിസ്തീയ പുരോഹിതന്‍ പോപ് തവാദ്രോസ് രണ്ടാമന്‍െറ ഓഫിസും വസതിയും ഈ ദേവാലയത്തിലാണ്. പള്ളിയിലെ പ്രാര്‍ഥനമുറിയിലാണ് ബോംബ് വെച്ചത്. സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ദേവാലയത്തിന്‍െറ പ്രാര്‍ഥനമുറിയോടു ചേര്‍ന്ന മതില്‍ വഴിയാണ് ആക്രമി ബോംബ് സ്ഥാപിച്ചതെന്ന് കരുതുന്നു. പള്ളിയുടെ ബാഹ്യഭാഗം തകര്‍ന്നതിന്‍െറ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചുള്ള 12 കിലോ മാരക സ്ഫോടകവസ്തു നിറച്ച ബോംബാണ് ദാരുണമായ ദുരന്തത്തിന് കാരണമായത്.  പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:egyptblastCoptic cathedral
News Summary - Blast at Egypt's main Coptic cathedral kills 25, injures 50
Next Story