അഫ്ഗാനിൽ സ്ഫോടനം; ഇന്ത്യക്കാരൻ ഉൾപ്പെടെ നാലു മരണം
text_fieldsകാബൂൾ/ന്യൂഡൽഹി: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലുണ്ടായ ശക്തമായ ബോംബ് സ് ഫോടനത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്ക ുണ്ട്. തിങ്കളാഴ്ച കിഴക്കൻ കാബൂളിൽ വിദേശ കമ്പനികൾ പ്രവർത്തിക്കുന്ന ഗ്രീൻ വിേല്ലജ് വളപ്പിലായിരുന്നു സംഭവം.
സ്ഫോടനത്തിെൻറ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ സൈനികരാണെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ഭീകരാക്രമണത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരെൻറ മൃതദേഹം നാട്ടിലെത്തിക്കാൻ എംബസി ശ്രമംതുടങ്ങിയിട്ടുണ്ട്. അക്രമത്തിനു പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
