ഗുഹയിൽ ജീവൻ നിലനിർത്തിയത്​ ജ​ന്മ​ദി​ന പ​ല​ഹാ​രം

22:01 PM
11/07/2018

ബാ​േ​ങ്കാ​ക്​​: ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​​ത്തി​നൊ​ടു​വി​ൽ താ​യ്​​ല​ൻ​ഡി​ലെ താം ​ലു​വാ​ങ്​ ഗു​ഹ​യി​ലെ ഇ​രു​ട്ടി​ൽ 17 ദി​വ​സം മ​ര​ണ​ത്തെ അ​തി​ജീ​വി​ച്ച്​ ക​ഴി​ഞ്ഞു​കൂ​ടി​യ 12 കു​ട്ടി​ക​ളും അ​വ​രു​ടെ ഫു​ട്​​ബാ​ൾ ടീം ​കോ​ച്ചും വെ​ളി​ച്ചം ക​ണ്ടി​രി​ക്കു​ക​യാ​ണ്. കാ​ണാ​താ​യി ഒ​മ്പ​ത്​ ദി​വ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​യി​രു​ന്നു ഇ​വ​ർ ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ, എ​ല്ലാ​വ​രു​ടെ​യും മ​ന​സ്സി​ൽ ഉ​ദി​ച്ച സം​ശ​യ​മാ​ണ്​ കു​ട്ടി​ക​ളാ​യ ഇ​വ​ർ എ​ങ്ങ​നെ​യാ​ണ്​ ഭ​ക്ഷ​ണ​വും മ​റ്റു​മി​ല്ലാ​തെ ഇ​ത്ര​യും ദി​വ​സം ഗു​ഹ​ക്കു​ള്ളി​ൽ ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത്​ എ​ന്ന്. കു​ട്ടി​ക​ളി​ലൊ​രാ​ളു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നാ​യി ക​രു​തി​യ പ​ല​ഹാ​രം, ഗു​ഹാ​ന്ത​ർ​ഭാ​ഗ​ത്തു​നി​ന്നും ഇ​റ്റി​റ്റാ​യി വ​ന്ന ജ​ലം, ധ്യാ​നം എ​ന്നി​വ​യാ​ണ്​ 13 പേ​രു​ടെ​യും ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യ​ക​മാ​യ​ത്.

കു​ട്ടി​ക​ൾ കാ​ണാ​താ​യ ജൂ​ൺ 23ാം തീ​യ​തി 17 വ​യ​സ്സാ​യ  പീ​രാ​പ​ത്​ സോം​പി​യാ​ങ്​​ജെ​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നാ​യി​രു​ന്നു കോ​ച്ചും കു​ട്ടി​ക​ളും ഗു​ഹ​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. ആ​േ​ഘാ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൂ​ട്ടു​കാ​ർ പ​ല​ഹാ​ര​വും വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​താ​ണ്​ ഏ​റെ ഉ​പ​കാ​ര​മാ​യ​ത്. എ​ന്നാ​ൽ, ഇ​തി​ൽ​നി​ന്നും പ​ങ്കു​പ​റ്റാ​തെ ഭ​ക്ഷ​ണം കോ​ച്ച്​ കു​ട്ടി​ക​ൾ​ക്ക്​ ത​ന്നെ വീ​തി​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു. ജൂ​ലൈ ര​ണ്ടി​ന്​ അ​വസാ​ന വ്യ​ക്​​തി​യും പു​റ​ത്തെ​ത്തി​യ​പ്പോ​ൾ ഏ​റ്റ​വും അ​ധി​കം ക്ഷീ​ണി​ത​നാ​യി കാ​ണ​പ്പെ​ട്ട​തും കോ​ച്ച്​ അ​കീ ത​ന്നെ ആ​യി​രു​ന്നു. കൂ​ടി​യ അ​ള​വി​ൽ ഉൗ​ർ​ജം അ​ട​ങ്ങി​യ എ​ളു​പ്പം ദ​ഹ​നം സാ​ധ്യ​മാ​കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ പി​ന്നീ​ട്​ ഡൈ​വ​ർ​മാ​ർ കു​ട്ടി​ക​ൾ​ക്ക്​ എ​ത്തി​ച്ചു​ന​ൽ​കി.  

കു​ട്ടി​ക​ൾ ഗു​ഹ​യി​ൽ കു​ടു​ങ്ങി​യ സ​മ​യ​ത്ത്​ അ​ക​ത്ത്​ വേ​ണ്ട​വി​ധ​ത്തി​ൽ വാ​യു​സ​ഞ്ചാ​രം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ൾ ​ക​ട​ന്നു പോ​കു​ന്ന​തി​ന​നു​സ​രി​ച്ച്​ ഗു​ഹ​ക്കു​ള്ളി​ലെ ഒ​ക്​​സി​ജ​​​െൻറ അ​ള​വും കു​റ​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ 21ശ​ത​മാ​നം ഉ​ണ്ടാ​യി​രു​ന്ന ഒാ​ക്​​സി​ജ​ൻ 15ലേ​ക്ക്​ താ​ഴ്​​ന്ന​ത്​​ ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യി​രു​ന്നു. പു​റം​ലോ​ക​ത്തെ യാ​തൊ​ന്നും അ​റി​യാ​തെ ഇ​രു​ട്ടി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ മാ​ന​സി​ക നി​ല​യെ​ക്കു​റി​ച്ചാ​യി​രു​ന്നു ഏ​വ​ർ​ക്കും ആ​വ​ലാ​തി.  എ​ന്നാ​ൽ, കോ​ച്ചാ​കു​ന്ന​തി​ന്​ മു​മ്പ്​ കു​റ​ച്ചു​കാ​ലം ബു​ദ്ധ സ​ന്യാ​സി​യാ​യി​രു​ന്ന അ​കീ പ​രി​ശീ​ലി​പ്പി​ച്ച ധ്യാ​ന​മു​റ​ക​ൾ കു​ട്ടി​ക​ളെ മാ​ന​സി​ക പി​രി​മു​റു​ക്ക​ത്തി​ൽ നി​ന്നും മ​റ്റും ര​ക്ഷ​പ്പെ​ടു​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നും കൈ​മാ​റി​ക്കൊ​ണ്ടു​വ​ന്ന ക​ത്തു​ക​ൾ അ​വ​ർ​ക്ക്​ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​വും പ്ര​തീ​ക്ഷ​യു​മാ​ണേ​കി​യ​ത്.

Loading...
COMMENTS