പാക് തെരുവുകച്ചവടക്കാരെൻറ ബാങ്ക് അക്കൗണ്ടിൽ കോടികൾ
text_fieldsകറാച്ചി: പാകിസ്താനിലെ തെരുവുകച്ചവടക്കാരെൻറ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ 225 കോടി രൂപ കണ്ടെത്തി. അന്വേഷണത്തിൽ മുൻ പ്രസിഡൻറ് ആസിഫലി സർദാരി ഉൾപ്പെട്ട കോടിക്കണക്കിന് രൂപയുടെ പണമിടപാട് കേസുമായി ഇതിന് ബന്ധമുണ്ടെന്ന് തെളിഞ്ഞതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ ഒറാങ്ങി നഗരത്തിൽ താമസിക്കുന്ന അബ്ദുൽ ഖാദിറിെൻറ അക്കൗണ്ടിലാണ് ഇത്രയും തുകയുണ്ടെന്ന് കണ്ടെത്തിയത്.
അതേസമയം, ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ കത്ത് ലഭിച്ചപ്പോൾ മാത്രമാണ് ഇത്രയും ഭീമമായ തുക തെൻറ അക്കൗണ്ടിലുണ്ടെന്ന് ഖാദിർ മനസ്സിലാക്കിയത്. തുടർന്ന് ഏജൻസിക്കു മുന്നിൽ ഹാജരാകുകയായിരുന്നു. ലോകത്തിലെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
ഇതുപോലെ നിരവധി ദരിദ്രരുടെ പേരിൽ അക്കൗണ്ടുണ്ടാക്കിയാണ് സർദാരി തട്ടിപ്പു നടത്തിയത്. ഏതാണ്ട് 500 അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയതായും അധികൃതർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
