ഇംറാ​െൻറ മ​ന്ത്രി​മാ​ർ​ക്ക്​ നി​രോ​ധി​ത സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധം –ബി​ലാ​വ​ൽ

  • ഭീകര സംഘടനകൾക്കെതിരെ നടപടിയെടുക്കാൻ പാക്​ സർക്കാർ മടിക്കുന്നു 

22:59 PM
14/03/2019
bilawal-bhutto-23

ഇ​സ്​​ലാ​മ​ബാ​ദ്:  പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​​െൻറ ത​ഹ്​​രീ​കെ ഇ​ൻ​സാ​ഫ്​ പാ​ർ​ട്ടി​യി​ൽ ചു​രു​ങ്ങി​യ​ത് മൂ​ന്ന് മ​ന്ത്രി​മാ​രെ​ങ്കി​ലും നി​രോ​ധി​ത ഭീകര സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധം പു​ല​ര്‍ത്തു​ന്നു​ണ്ടെ​ന്ന്​ പാ​കി​സ്താ​ന്‍ പീ​പ്​​ള്‍സ് പാ​ര്‍ട്ടി ചെ​യ​ര്‍മാ​നും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ബി​ലാ​വ​ല്‍ ഭു​ട്ടോ ആ​രോ​പി​ച്ചു. 

അ​വ​രു​ടെ പേ​ര്​ ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്തി​ല്ല. എ​ന്നാ​ൽ ഇം​റാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം മ​ന്ത്രി​മാ​രു​ടെ പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
 ത​​െൻറ മാ​താ​വി​നെ​യും പി​താ​വി​നെ​യും ശി​ക്ഷി​ച്ച പാ​കി​സ്താ​ന്‍ സ​ര്‍ക്കാ​ര്‍ വി​ദേ​ശ രാ​ജ്യ​ത്ത് ആ​ക്ര​മ​ണ​ങ്ങ​ള്‍ അ​ഴി​ച്ചു​വി​ടു​ക​യും കു​ട്ടി​ക​ളെ കൊ​ല്ലു​ക​യും ചെ​യ്ത സം​ഘ​ങ്ങ​ള്‍ക്ക് നേ​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും ബി​ലാ​വ​ൽ കു​റ്റ​പ്പെ​ടു​ത്തി. 

പാ​കി​സ്താ​ൻ താ​വ​ള​മാ​ക്കി​യി​രി​ക്കു​ന്ന തീ​വ്ര​വാ​ദി​ക​ള്‍ക്കെ​ങ്ങ​നെ​യാ​ണ് മ​റ്റ് രാ​ജ്യ​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തെ​ന്ന് ബി​ലാ​വ​ല്‍ ചോ​ദി​ച്ചു. 

Loading...
COMMENTS