നായകളെ ഏറ്റെടുത്ത് രാജാവിന് പ്രജകളുടെ ‘പിറന്നാൾ സമ്മാനം’
text_fieldsതിംഫു: പ്രിയ രാജാവിെൻറ പിറന്നാൾ ദിവസം ഭൂട്ടാൻ ഒരുക്കിയത് വേറിട്ടൊരു പിറന്നാൾ സമ്മാനം. രാജാവ് ജിഗ്മെ ഖ േസർ നാംഗ്യെലിെൻറ 40ാം പിറന്നാളിന് പ്രധാനമന്ത്രി ലോതെ ഷെറിങ്ങിെൻറ നിർദേശമനുസരിച്ച് ഭൂട്ടാൻ നൽകിയ ‘പിറ ന്നാൾ സമ്മാനം’ സമൂഹമാധ്യമങ്ങളിൽ ൈവറലായി. തെരുവുനായ ശല്യം രൂക്ഷമായ ഭൂട്ടാനിൽ, രാജാവിനുള്ള പിറന്നാൾ സമ്മാനമായി എല്ലാ കുടുംബങ്ങളും ഓേരാ തെരുവുനായയെ ദത്തെടുത്ത് വളർത്തണമെന്നതായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം.
ഇതോടൊപ്പം ഓരോ മരവും എല്ലാവരും നട്ടുപിടിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ നിരവധി പേരാണ് നായകളെ ഏറ്റെടുത്തത്. താനും കുടുംബവും മൂന്ന് തെരുവുനായകളെ ദത്തെടുത്തതായി പത്രപ്രവർത്തക നാംഗായ് സാം ട്വിറ്ററിൽ കുറിച്ചു. അനിയന്ത്രിതമായ തെരുവുനായ ശല്യം കാരണം പൊറുതിമുട്ടുന്ന രാജ്യത്ത് ദിനംപ്രതി നിരവധിപേർക്കാണ് കടിയേൽക്കുന്നത്.
