രണ്ടാം ലോകയുദ്ധ കാലത്ത്​ തകർന്ന ജപ്പാ​െൻറ രണ്ട്​ കപ്പലുകൾ കണ്ടെത്തി

21:20 PM
21/10/2019

ടോക്യോ: രണ്ടാം ലോകയുദ്ധ കാലത്ത്​ തകർന്ന ജപ്പാ​​െൻറ രണ്ട്​ വിമാന വാഹിനിക്കപ്പലുകളുടെ ഭാഗങ്ങൾ ആഴക്കടൽ മുങ്ങൽ വിദഗ്​ധർ കണ്ടെത്തി. ‘കാഗ’, ‘അകാഗി’ എന്നീ കപ്പലുകളാണ്​ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ കണ്ടെത്തിയത്​. ഈ യുദ്ധത്തിൽ മുങ്ങിയ ഒരേയൊരു കപ്പൽ മാത്രമാണ്​ ഇതുവരെ കണ്ടെത്താനായത്​.

1998ൽ കണ്ടെത്തിയ അമേരിക്കൻ കപ്പൽ യു.എസ്​.എസ്​ യോർക്​ ടൗൺ ആണത്​. വടക്കൻ ശാന്തസമുദ്രത്തിലെ മിഡ്​വെ ദ്വീപസമൂഹത്തിനു സമീപം 18,000 അടി താഴ്​ചയിലാണ്​ പുതിയ കണ്ടെത്തൽ. ഇവിടം യുദ്ധകാലത്ത്​ യു.എസ്​ സൈനിക കേന്ദ്രമായിരുന്നു.

Loading...
COMMENTS